1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2024

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്. ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്.

ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ അധികൃതര്‍ എടുത്തു വളര്‍ത്തിയത്. peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.

‘പീനട്ടി’നെ ദയാവധത്തിന് വിധേയമാക്കിയതില്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ ‘കൊലപാതക യന്ത്ര’മാണ് ബൈഡന്‍ ഭരണകൂടമെന്ന് മസ്‌ക് ആരോപിച്ചു.

പീനട്ടിനെ ദയാവധത്തിന് വിധേയമാക്കിയതിന് പിന്നാലെ മസ്‌ക് ട്വീറ്റും ചെയ്തിട്ടുണ്ട്. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അണ്ണാന്മാരെ രക്ഷിക്കും.’ അണ്ണാന്റെ ചിത്രവും കരയുന്ന ഇമോജിയും ചേര്‍ത്ത് മസ്‌ക് കുറിച്ചു. ‘ആര്‍.ഐ.പി പി’നട്ട്’ എന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

തീര്‍ന്നില്ല, പീനട്ടിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സ്റ്റാര്‍ വാര്‍സിലെ കഥാപാത്രമായ ഒബി-വാന്‍-കെനോബിയായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രവും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളെന്നെ കൊന്നാല്‍, നിങ്ങള്‍ കരുന്നതിനും അപ്പുറം ശക്തിയുള്ളവനായി ഞാന്‍ മാറും-ഒബി പിനട്ട് കെനോബി’ എന്നാണ് ഈ ചിത്രത്തിനൊപ്പം മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.