സ്വന്തം ലേഖകന്‍: അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്. സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നുറച്ച സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടിയായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഇതോടെ ചിത്രത്തിന്റെ റിലീസ് ദിവസം എന്നാണെന്ന് പ്രഖ്യാപിക്കാനാവുമെന്ന് നിര്‍മാതാവ് പ്രകാശ് ഝാ പറഞ്ഞു. ഇനിയും പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തന്നില്ലെങ്കില്‍ വീണ്ടും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസാധാരണമാം വിധം സ്ത്രീ കേന്ദ്രിതമാണ് സിനിമ എന്നും സ്ത്രീകളുടെ ആസക്തികള്‍ തുറന്നുകാട്ടുന്നു എന്നുമാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. അശ്ലീല രംഗങ്ങള്‍ ധാരാളമുണ്ടെന്നും സെന്‍സര്‍ബോര്‍ഡ് ആരോപിക്കുന്നത്. ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിരുന്നു. ഏപ്രില്‍ 30ന് ഫെസ്റ്റിവലിന്റെ ഓപ്പണിങ് ഫിലിം ആയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പ്രദര്‍ശിപ്പിച്ചന്നത്.
ഫെസ്റ്റിവലില്‍ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കൊങ്കണ സെന്‍ ശര്‍മ്മ നേടിയത് ചിത്രത്തിനെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് ഇതോടെ ഉറപ്പായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല