സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ പോലീസ് നായാട്ട്, വിദ്യാര്‍ഥികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സര്‍വകലാശാല. ദളിത് വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യക്കും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനും ശേഷം സര്‍വകലാശാലയില്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനെത്തിയ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന്റെ നീക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ചൊവ്വാഴ്ച അപ്പറാവു ചുമതലയേറ്റതിനെ തുടര്‍ന്നാണ് കാമ്പസ് അന്തരീക്ഷം വീണ്ടും വഷളായത്. അപ്പറാവുവിനെ വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും നേരിടാന്‍ വി.സി പൊലീസ് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കാമ്പസില്‍ ഇരച്ചു കയറിയ പൊലീസ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ലാത്തിച്ചാര്‍ജ് നടത്തി.
യാതാരു പ്രകോപനവുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതെന്നും കാമ്പസില്‍ അടിയന്തിരാവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പൊലീസ് നടപടിക്കിടെ, ബ്‌ളേഡ് രൂപത്തിലുള്ള ആയുധം കൊണ്ട് പലര്‍ക്കും മുറിവേറ്റതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് അധ്യാപകരടക്കം പോലീസ് അറസ്റ്റ് ചെയതു കൊണ്ടുപോയ 36 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും സമരം ശക്തമാക്കിയിരിക്കുകയാണ്. സമരക്കാരെ തോല്‍പ്പിക്കാന്‍ വൈദ്യുതിയും ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ച അധികൃതര്‍ മെസുകളും അടച്ചുപൂട്ടി. ഭക്ഷണവും വെള്ളവും കിട്ടാതെ വിദ്യാര്‍ഥികള്‍ സ്വന്തമായി പാകം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പോലീസ് കനത്ത മര്‍ദ്ദനം അഴിച്ചുവിട്ടു.
സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നല്‍കിയ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക് ചെയ്ത സര്‍വകലാശാല സമരക്കാര്‍ക്കു മേല്‍ അഴിഞ്ഞാടാന്‍ പോലീസിനെ അനുവദിച്ചിരിക്കുകയാണെന്ന് സമര നേതാക്കാള്‍ ആരോപിക്കുന്നു. യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന കാമ്പസിലേക്ക് മാധ്യമ പ്രവര്‍ത്തകരേയും പ്രവേശിപ്പിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല