സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം. ഫത്തേപ്പൂര്‍ സിക്രിയില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്തത് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്.
അസുഖം ഭേദമായാല്‍ ഇരുവര്‍ക്കും ടൂറിസം വകുപ്പിന് കീഴിലുള്ള അശോക് ഹോട്ടലില്‍ രണ്ടു ദിവസത്തെ സൗജന്യ താമസമാണ് മന്ത്രി കത്തിലൂടെ ഉറപ്പു വരുത്തിയത്. ഏത് ദിവസമാണ് താമസിക്കേണ്ടതെന്ന് ഇരുവര്‍ക്കും തീരുമാനിക്കാം. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഈ ദിവസങ്ങളിലെ ഇരുവരുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കത്തിലുണ്ട്.
രാഷ്ട്രപതി ഭവന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ ഒരു രാത്രി താമസിക്കുന്നതിന് 10,000 രൂപയാണ് ചെലവ്. ആഗ്രയിലെ റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകവെ സ്വിസ് ദമ്പതികളെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരും ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്‌സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല