സ്വന്തം ലേഖകൻ: വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അറ്റസ്റ്റേഷൻ ചെയ്യാൻ സാധിക്കുന്ന സംവിധാനം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് https://www.omanpost.om/ar/attestation-services എന്ന ഇലക്ട്രോണിക് ലിങ്ക് വഴി അപേക്ഷിക്കാം.
ഒമാൻ വിഷൻ2040 ന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ചട്ടക്കൂടിലൂടെ ഉയർന്ന നിലവാരമുള്ള കോൺസുലാർ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സേവന സ്വീകർത്താക്കൾക്ക് മികച്ച സൗകര്യമൊരുക്കലും ബിസിനസിന്റെ ഡിജിറ്റലൈസേഷനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡോക്യുമെൻറ് പ്രാമാണീകരണ ഇടപാടുകൾ പൂർത്തിയാക്കാൻ ഒമാൻ പോസ്റ്റിന്റെ തിരഞ്ഞെടുത്ത ശാഖകളും സന്ദർശിക്കാം.
ഒമാനിൽ താമസിക്കുന്ന പ്രവാസികളായവർക്ക് ജോലി, വിദ്യാഭ്യാസപരവും മറ്റ് വ്യക്തിപരമായ ആവശ്യമുള്ളവർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഓഫിസിലായിരുന്നു അറ്റസ്റ്റേഷൻ സേവനങ്ങൾ നടത്തിയിരുന്നത്. ഈ സേവനങ്ങളാണ് ഇപ്പോൾ നിർത്തി കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല