1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2012

ഗര്‍ഭാശയമുഖ അര്ബുദത്തെക്കുറിച്ച് പലര്‍ക്കും ഇന്നും പലതും അറിയില്ല. ഈ അറിവില്ലായ്മ ഒരു പക്ഷെ മരണം വരെ വരുത്താന്‍ സാധ്യതയുണ്ട്. പലപ്പോഴും ഈ അര്‍ബുദത്തെക്കുറിച്ചറിയാതെ പോകുന്നവരാണ് അധികം സ്ത്രീകളും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ ഗര്‍ഭാശയമുഖ അര്‍ബുദത്തെ കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന നഷ്ട്ടപെടുത്തിയിട്ടുണ്ട്. ഈ അസുഖത്തെപ്പറ്റി മിക്ക സ്ത്രീകളും അജ്ഞരാണ്. ഈ അര്‍ബുദം തടയുന്നതിന്റെ ഭാഗമായി ഈ ആഴ്ചയില്‍ അവബോധം വളര്‍ത്തുവാന്‍ പല പ്രമുഖരും ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ വര്ഷം ആയിരം സ്ത്രീകളെങ്കിലും ഇതിന്റെ പേരില്‍ ബ്രിട്ടനില്‍ മരിച്ചിട്ടുണ്ട്. 2800ഓളം പേരില്‍ ഈ അസുഖം പുതിയതായി കണ്ടെത്തിയിട്ടുണ്ട്. അമ്പതു വയസിനു താഴെയുള്ളവരാണ് ഇതില്‍ പകുതിയിലധികം. മുപ്പത്തി അഞ്ചു വയസില്‍ കുറഞ്ഞവരുടെ ഏറ്റവും ബാധിച്ച രണ്ടാമത്തെ ക്യാന്‍സര്‍ ആണിത്. പതിവായുള്ള പരിശോധന ഈ രോഗം വഷളാകുന്നതില്‍ ഒരളവുവരെ നമ്മെ സഹായിക്കും. എന്നാല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ മരണമായിരിക്കും ഫലം. ബ്രിട്ടനില്‍ മാത്രം ഈ രോഗത്തിന്റെ പരിശോധന നാലായിരത്തിഅഞ്ഞൂറോളം പേരുടെ ജീവന്‍ രക്ഷിചിട്ടുള്ളതായിട്ടാണ് കണക്ക്‌.

പതിനെട്ടു വയസില്‍ കുറവുള്ളവര്‍ക്ക് ഇതിനെതിരെ വാക്സിനേഷന്‍ ലഭിക്കും. എന്നാല്‍ 2008ഇല്‍ ഹുമന്‍ പാപിലോമ വൈറസിനായി സ്ത്രീകളില്‍ നടത്തിയ ഒരു ചികിത്സ മറ്റു പ്രശ്നങ്ങള്‍ വരുത്തി വച്ചിരുന്നു. 25നും 45നും ഇടയിലുള്ള സ്ത്രീകള്‍ ഓരോ മൂന്നു വര്‍ഷവും പരിശോധനക്കായി സഹകരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു രോഗലക്ഷണവും ഇത് കാട്ടുകില്ല. എന്നാല്‍ അമിതമായ രക്തസ്രാവം ആണ് ഇതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന വരുന്നത് ഇനിയും ആരും തള്ളിക്കളയരുത്. ഏറ്റവും പ്രധാനപെട്ടകാര്യം ചികിത്സക്കായി കൃത്യമായ ഡോക്ടറുടെ ഉപദേശം തേടുക എന്നുള്ളതാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന,അപ്രിയകരമായ ഗന്ധം, എല്ലുകളില്‍ വേദന, ഭാരനഷ്ട്ടം, ബ്ലാഡര്‍ നിയന്ത്രണം നഷ്ട്ടമാകല്‍ ഇവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.