സ്വന്തം ലേഖകന്‍: മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത്ത് ആണ് പോലിസ് പിടിയിലായത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കള്ളന്റെ വേഷമിട്ടയാളാണ് അജിത്.
കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് അജിത്.
അജിത്തും സംഘങ്ങളും ബൈക്കിലെത്തി മാല പൊട്ടിക്കാറാണ് പതിവ്. സ്ത്രീകളുടെ അടുത്തെത്തുമ്പോള്‍ ബൈക്കിന്റെ വേഗത കുറച്ച് മാല പൊട്ടിച്ചു കടന്നു കളുയുകയാണ് ചെയ്യുന്നത്.
ഇങ്ങനെ കിട്ടുന്ന പണ കൊണ്ട് പ്രതികള്‍ ആഡംബര ജീവിതം നയിച്ചിരുന്നത്. ഇവര്‍ അനാശ്യത്തിനായി മാത്രം ഗോവയില്‍ ചിലവഴിച്ചത് 10 ലക്ഷം രൂപയാണ്. ഇതു കഴിഞ്ഞാല്‍ നല്ല ബൈക്കുകള്‍ വാങ്ങിക്കുന്നതിലും റേസിങ്ങിലുമാണ് സംഘത്തിന് ഭ്രമമെന്ന് പോലിസ് പറഞ്ഞു. എറണാകുളം, തൃശൂര്‍,മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എന്നി ജില്ലകളിലാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തിയിരുന്നത്.
പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും മാല പൊട്ടിക്കുന്നതില്‍ ഓരോ ശൈലിയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാല പൊട്ടിച്ചതിന് ശേഷം വായുവിലേക്ക് മാല എറിഞ്ഞ് പിടിച്ച് ചൂണ്ടുവിരലില്‍ കറക്കുന്നതാണ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ ശൈലി. ഈ മാസം രണ്ടിന് പാലാരി വട്ടത്തു നിന്ന് മാല പൊട്ടിച്ച് ശേഷം ഉയര്‍ത്തി പിടിക്കുന്നതിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് പ്രതികളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല