കയറ്റുമതിക്കു പ്രാധാന്യം നല്‍കുന്ന ഇപ്പോഴത്തെ രീതിക്കു പകരം ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തികപരിഷ്കാരത്തിനു ചൈന തയാറാവണമെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോളിക് നിര്‍ദേശിച്ചു.
ചൈനയില്‍ അഞ്ചുദിവസത്തെ പര്യടനത്തിനെത്തിയതാണ് സോളിക്. ലോക സമ്പദ്വ്യവസ്ഥ മോശമായ സ്ഥിതി അഭിമുഖീകരിക്കുകയാണ്. യൂറോ മേഖലയിലെ ബിസിനസ് 2010 മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. യുഎസിലെ മൊത്തം ആഭ്യന്തരോത്പാദന വളര്‍ച്ച 2011ല്‍ 1.7ശതമാനത്തിനും 2.1 ശതമാനത്തിനും ഇടയില്‍ നിലനില്‍ക്കുമെന്നാണു വൈറ്റ്ഹൌസിന്റെ പ്രവചനം.
2.7% വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. യുഎസിലെ തൊഴില്‍ രഹിതരുടെ നിരക്ക് 8.8% മുതല്‍ 9.1% വരെയായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല