ജിയോ ജോസഫ്:
11മത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് നടന്നു യുകെ യുടെ വിവിധഭാഗംങ്ങളിൽ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. .
രാവിലെ 11നു ആരഭിച്ച കലാ മത്സരംങ്ങളോടെ ആരവത്തിന് അരങ്ങേറി. .തുടർന്ന് നാടൻ രുചികളുമായുള്ള നാടൻ സദ്യയും വൈകിട്ട് 4 നു ചേർന്ന പൊതുസമ്മളെനത്തിൽ സെക്രട്ടറി ആദർശ് ചന്ദ്രശേഖർ സ്വാഗതം, പ്രസിഡന്റ് സോജൻ കുര്യാക്കോസ് അധ്യക്ഷൻ, പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ടോണി ചെറിയാൻ & ഫാദർ ബിജു പന്താലൂക്കാരൻ എന്നിവർ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉൽഘടനാ കർമം നിർവഹിച്ചു.
മുൻ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിൻ പാലാട്ടി ആശ്സകൾ അറിയിച്ചു. മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. .തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എല്ലാവർക്കും നന്ദി അറിയിച്ചു. . തുടർന്ന് ചങ്ങാത്തതിലെ കലാ കാരൻമാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷൻ ഒരുക്കിയ സംഗീത നിശയും ഒടുവിൽ ആരവം ആഘോഷം കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡിജെ എബി ആൻഡ് ടീം. .അങ്ങനെ ഈ വരഷത്തെ ചാലക്കുടി ചങ്ങാത്തം അതി ഗംഭിരമായി സ്റ്റോക്ക് ഓൺ ട്രെന്റ് ഇൽ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല