സ്നേഹത്തിന്റെ നാട്ടിലെ സ്നേഹകൂട്ടായ്മയായ ഒന്നാമതു ചാമക്കാല സംഗമം ഓഗസ്റ്റ് 13നു കെറ്ററിംഗില്‍ വച്ച് നടത്തപ്പെടുന്നു. പതിമൂന്നിനു രാവിലെ ഒന്‍പതു മണിക്കു തന്നെ രജിസ്ട്രേഷന് ആരംഭിക്കുന്നതാണ്. പിറന്നനാടിനെ മറക്കാത്ത ചാമക്കാലക്കാര് തങ്ങളുടെ പൂര്‍വ്വകാല ചാമക്കാല ഓര്‍മ്മകള്‍ പങ്കിടുന്ന ഈ വേദിയില്‍ പ്രമുഖചിത്രകാരനായ ചാമക്കാലയുടെ സ്വന്തം ജോസഫ് ഐക്കരപറമ്പിലും അളിയന്മാരുടെ പ്രതിനിധിയായ യു.കെ.കെ.സി.എയുടെ ജോയിന്റ് ട്രഷറല്‍ ജോസ് പരപച്ചനാടും ചാമക്കാലയില്‍ നിന്നും യു.കെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ മാതാപിതാക്കളും ചേര്‍ന്ന് സംഗമത്തിന്റെ ഭദ്രദീപം തെളിയുക്കുന്നതാണ്. തുടര്‍ന്നു കുട്ടികളുടേയും മുതിര്‍ന്നവരുടേയും വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ അരങ്ങേറും.
കേരള വോയ്സ് കോവന്‍ട്രിയുടെ സംഗീതവിരുന്ന് പരിപാടിക്കു മാറ്റുകൂട്ടും. സംഗമത്തോടു അനുബന്ധിച്ചു നടത്തുന്ന റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് മാന്‍വി കാറ്ററിംഗ് സര്‍വ്വീസ് ലിമിറ്റഡ് ഉടമ ജോമോന് മാത്യു ആണ്. രണ്ടാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് ജോം മാക്കിലും മൂന്നാം സമ്മാനം ജോബി ഐത്തിലുമാണ്. ജന്മനാടിനെ പുതിയ തലമുറയ്ക്കു പുകര്‍ന്നു കൊടുക്കാനുള്ള ഈ സംഗമവേദിയിലേക്കു ചാമക്കാലയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരെ വിനയപൂര്‍വ്വം ക്ഷണിക്കുന്നു.
ഇനിയും ആരെയെങ്കിലും അറിയാതെ വിളിക്കാന്‍ മറന്നുപോയിട്ടുണ്ടെങ്കില്‍ ദയവുചെയ്തത് ഇത് ഞങ്ങളുടെ ക്ഷണക്കത്തായി സ്വീകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ദൂരെ നിന്നും വരുന്നവര്‍ക്ക് താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവരും കെറ്ററിംഗ് കോ ഓര്‍ഡിനേറ്റേഴ്സായ ജോമോനും ജോമും ആയി താഴെകാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. സംഗമത്തോടനുബന്ധിച്ച് ചാമക്കാല സെന്റ് ജോണ്‍സ് എല്‍.പി സ്ക്കൂളിനു ഒരു ചെറിയ സാമ്പത്തിക സഹായവും നല്കുവാന് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ജോമോന്: 07737314239
ജോം: 0791632797
പ്രോഗ്രാം നടക്കുന്ന ഹാളിന്റെ അഡ്രസ്
ദ ഗ്രോവ് നമ്പര്‍: 2 NN157QQ കെറ്ററിംഗ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല