ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ സെമിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ടീം ചെല്‍സിയും ഇന്ന് കളത്തില്‍. ഈ സീസണിലെ അദ്ഭുതടീമാ അപോയലിനെ ക്വാര്‍ട്ടറിലെ ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു റയല്‍.
ചെല്‍സിയാകട്ടെ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ ജയവും നേടി. ഇരു ടീമുകള്‍ക്കും ഹോം മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാലും സെമിയിലെത്താം.
പ്രിമിയര്‍ ലീഗില്‍ കിരീട സാധ്യത ശേഷിക്കാത്ത ചെല്‍സി കഴിഞ്ഞ 9 വര്‍ഷമായി ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിയിരുന്നില്ല. ഫോമിലേക്കുയര്‍ന്ന ഫെര്‍ണാന്‍ഡൊ ടോറസിലാണ് അവരുടെ പ്രധാന പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല