സ്വന്തം ലേഖകന്‍: യുവന്റസിന്റെ കിരീട മോഹങ്ങളെ ചവിട്ടി മെതിച്ച് ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം. ബാര്‍സയുടെ സീസണിലെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ഇവാന് റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, നെയ്മര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ബാര്‍സയെ കിരീടത്തിലേക്ക് എത്തിച്ചത്. സ്പാനിഷ് താരം മൊറാട്ട യുവന്റ്സിന്റെ ആശ്വാസ ഗോള്‍ നേടി.
കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇരുടീമുകളും വാശിയോടെ പന്തടിക്കാന്‍ തുടങ്ങിയതോടെ ബാര്‍സ, യുവന്റസ് ആരാധകര്‍ക്ക് ലഭിച്ചത് കാല്‍പ്പന്തുകളിയിലെ എന്നും ഓര്‍ത്തു വക്കാവുന്ന നിമിഷങ്ങള്‍. കളിയുടെ തുടക്കത്തില്‍ത്തന്നെ യുവന്റസ് ഗോള്‍മുഖത്തെത്തിയ പന്തിന് വലയിലെത്തിച്ച് ബാര്‍സ മധ്യനിര താരം ഇവാന് റാക്കിട്ടിച്ചാണ് തുടക്കമിട്ടത്. നെയ്മറില്‍നിന്ന് ഇനിയേസ്റ്റ വഴിയെത്തിയ പന്ത് മനോഹരമായി റാക്കിട്ടിച്ച് വലയിലെത്തിക്കുകയായിരുന്നു. ബാര്‍സ ഒരു ഗോളിന് മുന്നില്‍. ഒരു ഗോള്‍ ലീഡിന്റെ ആവേശത്തില്‍ ബാര്‍സയും ഗോള്‍ മടക്കാന്‍ യുവന്റസും ആഞ്ഞുപൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍നില മാറ്റമില്ലാതെ തുടര്‍ന്നു.
ഇടവേളയ്ക്ക് ശേഷം യുവന്റസ് ഗോള്‍ മടക്കാനുള്ള ശ്രമം തുടര്‍ന്നതോടെ മല്‍സരച്ചൂട് വീണ്ടുമുയര്‍ന്നു. അടിയും തിരിച്ചടിയുമായി മല്‍സരം പുരോഗമിക്കവെ 55 മത്തെ മിനിറ്റില്‍ യുവന്റസിന്റെ സമനില ഗോള്‍ വന്നു. ഇരട്ടഗോളുകളുമായി റയല്‍ മ!ഡ്രിഡിന്റെ സെമി സ്വപ്നങ്ങള്‍ക്ക് തടയിട്ട മൊറാട്ടയായിരുന്നു സ്കോറര്‍.
ലീ!ഡ് നേടാന്‍ ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്നതിനിടെയായിരുന്നു ബാര്‍സയുടെ രണ്ടാം ഗോള്‍. 68 മത്തെ മിനിട്ടില്‍ മെസിയുടെ മികച്ചൊരു ഗോള്‍ശ്രമം വീണുകിടന്ന് തടഞ്ഞ ബഫണിന് പക്ഷേ പന്ത് കൈയ്യിലൊതുക്കാനായില്ല. അവസരം മുതലെടുത്ത സ്വാരസ് പന്തു കൃത്യമായി യുവന്റ്സിന്റെ വലയിലെത്തിച്ചു.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു ബാര്‍സയുടെ മൂന്നാം ഗോള്‍. നെയ്മര്‍ തന്നെയായിരുന്നു ഇത്തവണയും സ്കോറര്‍. സമനില ഗോളിനായുള്ള ശ്രമത്തില്‍ യുവന്റസ് താരങ്ങള്‍ ബാര്‍സയുടെ പകുതിയില്‍ ആക്രമണം കനപ്പിക്കവെ കിട്ടിയ അവസരം ബാര്‍സ മുതലാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല