1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2024

സ്വന്തം ലേഖകൻ: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി പാക്കിസ്താനില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ക്രികറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും.

ആതിഥേയരായ പാകിസ്ഥാനും ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കും ഒപ്പം ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവയാണ് മത്സര വേദികള്‍.

രണ്ട് സെമിഫൈനലുകള്‍ മാര്‍ച്ച് 4 നും മാര്‍ച്ച് 5 നും നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനമായ മാര്‍ച്ച് 9 ന് ഫൈനല്‍ നടക്കും. ഇന്ത്യ യോഗ്യത നേടിയാല്‍ ആദ്യ സെമി ഫൈനല്‍ യുഎഇയില്‍ നടക്കും. ഫൈനലിലും ഇന്ത്യ യോഗ്യത നേയിയാല്‍ യുഎഇയില്‍ തന്നെയാകും മത്സരം.

ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന ഷെഡ്യൂള്‍ ഐസിസി ഉടന്‍ പ്രഖ്യാപിക്കും. 2027 വരെ ഇരു രാജ്യങ്ങള്‍ക്കും പുറത്തുള്ള വേദികളില്‍ വെച്ച് മത്സരം നടത്താമെന്ന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് ശേഷമാണ് ടൂര്‍ണമെന്റിന്റെ മത്സര ക്രമങ്ങള്‍ അന്തിമമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.