പതിനായിരത്തിലധികം വര്‍ഷം മുമ്പു വംശനാശം സംഭവിച്ച മാമത്തിനു ക്ലോണിങ്ങിലൂടെ പുനര്‍ജന്മം നല്‍കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യന്‍-ജപ്പാന്‍ ശാസ്ത്രജ്ഞര്‍. ഓഗസ്റ്റില്‍ സൈബീരിയയില്‍ കണ്ടെത്തിയ മാമത്ത് അസ്ഥികൂടത്തില്‍ ക്ലോണിങ്ങിന് ഉപയോഗിക്കാവുന്ന കോശങ്ങള്‍ കണ്ടെത്തിയതാണു പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
പതിനായിരക്കണക്കിനു വര്‍ഷം മുമ്പു മഞ്ഞിനടിയില്‍പ്പെട്ട മാമത്തിന്‍റെ തുടയസ്ഥിയിലെ മജ്ജയാണു കേടില്ലാതെ കണ്ടെത്തിയത്. മജ്ജയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കോശകേന്ദ്രം (ന്യൂക്ലിയസ്), കോശകേന്ദ്രം നീക്കം ചെയ്ത ആന അണ്ഡത്തില്‍ നിക്ഷേപിച്ചു മാമത്ത് ഭ്രൂണം സൃഷ്ടിക്കാമെന്നാണു പ്രതീക്ഷ. ഇങ്ങനെ സൃഷ്ടിക്കുന്ന ഭ്രൂണം ആനയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു മാമത്ത് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ഗവേഷണം അടുത്ത വര്‍ഷം ആരംഭിക്കും.
റഷ്യന്‍ സാഖാ റിപ്പബ്ളിക്കിലെ മമ്മോത്ത് മ്യൂസിയവും കിങ്കി യൂനിവേഴ്സിറ്റിയുമാണു ഗവേഷണത്തിനു നേതൃത്വം നല്‍കുന്നത്. സൈബിരിയന്‍ മഞ്ഞു പാളികളില്‍ നിന്നു നിരവധി മാമത്ത് അവശിഷ്ടങ്ങള്‍ ഇതിനു മുമ്പും കണ്ടെത്തിയിരുന്നു. എന്നാല്‍, അവയില്‍ ഉപയോഗ പ്രദമായ കോശകേന്ദ്രം അവശേഷിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല