ബേണ്‍ലി: സ്നേഹത്തിന്റെ അടിത്തറയില്‍ വിശ്വാസത്തിന്റെ കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ നാളെ (ശനി) നടക്കും. ബേണ്‍ലി സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം 3.30 മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും.
ചങ്ങാതിക്കൂട്ടം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവധ കലാപരിപാടികള്‍ പരിപാടിയുടെ പ്രത്യേകതയാണ്. ക്രിസ്തുമസ് ഡിന്നറിനെത്തുടര്‍ന്ന് രാത്രി 9.30 ഓടെ പരിപാടികള്‍ സമാപിക്കും. പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാ കൂട്ടായ്മാ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം:St. Johns Church Hall, Buynley, BB10 1TB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല