1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള രൂപതാ മക്കളുടെ സമ്മേളനം ഞായറാഴ്ച ഒക്ടോബര്‍ 30-ന് ലിവര്‍പൂളില്‍ വെച്ച് നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും.

രൂപതാ ചാപ്ലയിന്‍മാരായ ഫാ.ജോസഫ് കറുകയില്‍, ഫാ.സോണി കരുവേലില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകുന്ന കുര്‍ബാനയെത്തുടര്‍ന്ന് രൂപതാ സമ്മേളനത്തിന് തുടക്കമാകും. മാര്‍ ജോസഫ് പെരുന്തോട്ടം രൂപതാമക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് കലാസന്ധ്യ.

പരിപാടികളുടെ വിജയത്തിനായി വിവിധകമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് ഫിലോമിനാസ് ദേവാലയവും പരിസരവും കമനീയമായി അലങ്കരിച്ച് മോടിപിടിപ്പിച്ചുകഴിഞ്ഞു. ഭാരത ക്രൈസ്തവ സഭയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ 125-ാം വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ലിവര്‍പൂളില്‍ നടക്കുന്ന രൂപതാ മക്കളുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ യു.കെ. യുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഞായറാഴ്ച ലിവര്‍പൂളില്‍ എത്തിച്ചേരും.

കലാപരിപാടികളെ തുടര്‍ന്ന് രൂപതാ ഗാനത്തോടെ പരിപാടികള്‍ സമാപിക്കും. 2012 ല്‍ ചങ്ങനാശ്ശേരിയില്‍ വെച്ച് നടക്കുന്ന പ്രവാസി സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. ഈ മാസം 21 ന് യു.കെ.യില്‍ എത്തിയ പിതാവിന്റെ യു.കെ. സന്ദര്‍ശനത്തിലെ അവസാനപരിപാടിയാണ് ഞായറാഴ്ച ലിവര്‍പൂളില്‍ നടക്കുക.

പരിപാടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് രൂപതാംഗമായ ഫാ.ജോസഫ് കറുകയിലുമായി ബന്ധപ്പെടണം. ഫോണ്‍: 07939138356, 07850402475

St. philominas R.C.Church
Sparrow Hall Road
Mevseyside
Livarpool, L9 6BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.