ഇന്ത്യൻ ഭരണഘടനയിൽനിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ മാറ്റണമെന്ന ശിവസേന ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തിൽ സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ വിട്ടുപോയിരുന്നു.
ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ്. അവർക്ക് അവകാശപ്പെട്ടതാണ്. മറ്റു മതങ്ങളിൽപ്പെട്ടവർക്കും ഇവിടെ താമസിക്കാം. എന്നാൽ അധികാരം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്നും ശിവസേനാ വക്താവ് പറഞ്ഞു.
അതേസമയം ശിവസേനയുടെ നിലപാടിനെതിരെ മറ്റു പാർട്ടികൾ രംഗത്തെത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം എന്ന വാക്ക് തോന്നിയപോലെ മാറ്റാനാകില്ല. ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞു.
മതേതരം, സോഷ്യലിസ്റ്റ് എന്നിവ 1976 ലെ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തതാണ്. അതിനു മുമ്പുള്ള സർക്കാരുകൾ മതേതരം അല്ലെന്ന് ഇതിന് അർഥമില്ല. ആദ്യ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങിയ ആമുഖത്തിന്റെ ചിത്രം അതേപോലെ ഉപയോഗിക്കുകയായിരുന്നു എന്നും കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവർധൻ സിംഗ് റാതോഡ് പറഞ്ഞു.
റിപ്പബ്ലിക് ദിന പരസ്യത്തിൽ മതേതരം, സോഷ്യലിസ്റ്റ് എന്നീ വിശേഷണങ്ങൾ വിട്ടുപോയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല