സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് ആളുകളോട് ഇ വീസയിലേക്ക് മാറാനുള്ള നിര്‍ദ്ദേശം വരുമ്പോഴും, വിമര്‍ശകര്‍ പറയുന്നത് അതൊരു ഡിജിറ്റല്‍ വിന്റ് റഷ് സ്കാന്‍ഡലിന് ഇടയാക്കിയേക്കും എന്നാണ്. ഫീസിക്കല്‍ ബയോമെട്രിക് റെസൈഡന്‍സ് പെര്‍മിറ്റുകള്‍ക്ക് പകരമായുള്ള സംവിധാനമായ ഇ വീസ ഈവര്‍ഷം അവസാനം മുതല്‍ ആണ് നിലവില്‍ പരിക. ബ്രിട്ടനില്‍ ജീവിക്കുവാനും, വാടകക്ക് വീടെടുക്കുവാനും, ജോലി ചെയ്യുവാനും, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുവാനും ഒക്കെയുള്ള രേഖയായ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് പകരമാകും ഇ വീസ.
അതേസമയം, യുകെയില്‍ ജീവിക്കുവാന്‍ നിയമപരമായ ആവകാശമുള്ള പലര്‍ക്കും, അത് തെളിയിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇ വീസ ലഭിക്കാതെ പോയേക്കാം എന്ന് ബുധനാഴ്ച പുറത്തിറക്കിയ ഓപ്പണ്‍ റൈറ്റ്സ് ഗ്രൂപ്പിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ വീസ പദ്ധതിയുടെ നടപ്പിലാക്കലില്‍ ഉള്ള പാകപ്പൈഴാകളാണ് ഇതിന് കാരണമേന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് നിലവില്‍ വരുന്ന 2025 ജനുവരി ഒന്നിന് മുന്‍പായി പദ്ധതി നിര്‍ത്തി വയ്ക്കാനാണ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇ വീസ ആവശ്യമുള്ളവാര്, അവര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുവാനുള്ള അവകാശം ഉണ്ടെന്ന് തെളിയിക്കണമെന്ന് ഹോം ഓഫീസ്, ആവശ്യപ്പെടുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നുള്ളതിനുള്ള തെളിവുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരസഹായമില്ലാതെ, രേഖകള്‍ സമര്‍പ്പിച്ച് ഇ വീസ കൈവശപ്പെടുത്താന്‍ കഴിവില്ലാത്തവരെ സഹായിക്കാനായി, ഹോം ഓഫീസ് കരാറുകാരായ മൈഗ്രന്റ് ഹെല്പ് ഉള്‍പ്പടെ വിവിധ സംഘാടനകളെ നിയോഗിക്കുന്നതിനായി നാലു മില്യണ്‍ പൗണ്ടിന്റെ സഹായധനം നീക്കി വെച്ചിട്ടുണ്ടെന്നും ഹോം ഓഫീസ് അറിയിക്കുന്നു. യു കെ അതിര്‍ത്തികളും, ഇമിഗ്രേഷന്‍ സംവിധാനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമാണ് ഇ വീസ സിസ്റ്റവും.
ബ്രിട്ടനില്‍ എത്രവേണമെങ്കിലും പ്രവേശിക്കുവാനോ, ഇവിടെ ഉണ്ടാകുവാനോ അവകാശം നല്കുന്ന ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ് (ബി ആര് പി), ഇവിടെ താമസിക്കാന്‍ അധികാരം നല്കുന്ന ബയോമെട്രിക് റെസിഡന്റ് കാര്‍ഡ് (ബി ആര് സി) എന്നിവയൊക്കെ ഇനി മാറ്റി ഇ വീസ എടുക്കേണ്ടതായി വരും. എന്നാല്‍, ഈ രേഖകള്‍ ഇല്ലാത്ത ഏകദേശം 2 ലക്ഷത്തോളം പേരെക്കുറിച്ചാണ് പ്രധാനമായും ആശങ്കയുയരുന്നത്. ഇവര്‍ ആദ്യം ബി ആര് പിക്കായി അപേക്ഷിക്കേണ്ടതായി വരും. അതുകഴിഞ്ഞ് വേണം ഇ വീസക്കായി അപേക്ഷിക്കാന്‍.
ഇത്തരക്കാരില്‍ അധികവും പ്രായമേറെ ചെന്നവരാണ്. ആരോഗ്യ കാരണങ്ങള്‍ക്കോ, മറ്റ് പൊതു സേവനങ്ങള്‍ക്കോ സമീപിക്കുന്നത് വരെ ഇക്കൂട്ടര്‍ അറിഞ്ഞിരിക്കില്ല ഇ വീസ ആവശ്യമാണെന്ന കാര്യം. ഇത്തരത്തിലുള്ള നിരവധി പേര്‍ക്ക് ദുരിതങ്ങള്‍ മാത്രം നല്കുന്ന, സര്‍ക്കാരിന്റെ ‘മറ്റൊരു പരാജയപ്പെട്ട ഡിജിറ്റലൈസേഷന് ദൗത്യം’ ആയി ഇത് മാറുമെന്ന് വിമര്‍ശകര്‍ പറയുന്നു. വരുന്ന ഡിസംബര്‍ 31 ന് മുന്‍പായി ഇ വീസക്കുള്ള രേഖകള്‍ സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല