ATM മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നതിനൊപ്പം ഇനി ചാരിറ്റി ഡോണെഷനും നടത്താം.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ഗ്രൂപ്പിലുള്ള ബാങ്കുകളുടെ 8000 ATM മെഷിനുകളില്‍ ആണ് ഇന്നുമുതല്‍ ഈ സൌകര്യം നിലവില്‍ വരുന്നത്.1 പൌണ്ട് മുതല്‍ 150 പൌണ്ട് വരെയുള്ള തുക ഇപ്രകാരം ചാരിറ്റിക്ക് നല്‍കാന്‍ സാധിക്കും.പണം പിന്‍വലിക്കുമ്പോള്‍ ഇതിനുള്ള ഓപ്ഷന്‍ ലഭിക്കും.
താഴെപ്പറയുന്ന ചാരിറ്റികള്‍ക്കാണ് ഇപ്രകാരം പണം ATM വഴി നല്‍കാവുന്നത്
Cancer Research
Age UK
Barnados
Children in Need
Disasters Emergency Committee (DEC) Appeal
Oxfam’s Emergency Work
RSPCA
ഈ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഒരു ശതമാനം ആളുകള്‍ ഒരു പൌണ്ട് വീതം സംഭാവന ചെയ്‌താല്‍ 6.5 മില്യന്‍ പൌണ്ട് ഒരു വര്‍ഷം സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല