സൗത്ത് കരോലിനയിലെ ചാള്‍സ്ടണില്‍ കറുത്ത വര്‍ഗക്കാരുടെ ദേവാലയത്തില്‍ വെടിവെയ്പ്പ് നടത്തിയ പ്രതി ആദ്യം പദ്ധതിയിട്ടത് കോളജ് ആക്രമിക്കാനെന്ന് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഡിലാന്‍ റൂഫിന്റെ സുഹൃത്തും അയല്‍വാസിയുമായ ക്രിസ്ത്യന്‍ സ്‌ക്രീവനാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പ് നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ നടന്ന മദ്യപാനത്തിനിടെയാണ് ചാള്‍സ്ടണിലെ കലാലയം ആക്രമിക്കുന്ന കാര്യം റൂഫ് സുഹൃത്തുക്കളുമായി പങ്കുവച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ റൂഫ് അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. കോളജ് കാമ്പസില്‍ ആയുധവുമായി കടന്നുവരാന്‍ ബുദ്ധിമുട്ടുള്ളതിനാലായിരിക്കാം റൂഫ് ആ ശ്രമം ഉപേക്ഷിച്ചത്. തന്റെ പദ്ധതി നടപ്പാക്കാന്‍ പോകുന്നുവെന്ന് ബുധനാഴ്ച റൂഫ് പറഞ്ഞു. ആക്രമണ വാര്‍ത്ത കേട്ടയുടന്‍ ഇക്കാര്യമാണ് തന്റെ ചിന്തയിലൂടെ കടന്നുപോയതെന്നും സ്‌ക്രീവന്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെഥോഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ തോക്കുമായി എത്തിയ വെള്ളക്കാരനായ യുവാവ് ആക്രമണം നടന്നത്. പള്ളിയില്‍ ബൈബിള്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ആഫ്രിക്കന്‍ വംശജരായ ഒമ്പത് പേരാണ് റൂഫിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല