അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേന അടച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കി കൊണ്ട് ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി എബ്‌ദോയുടെ പുതിയ ലക്കത്തില്‍ മാര്‍പ്പാപ്പയും മുന്‍ ഫ്രഞ്ച് പ്രസിഡന്റും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമടക്കമുള്ള നേതാക്കള്‍ നായകളുടെ രൂപത്തിലെത്തുന്ന കാര്‍ട്ടൂണുകളാണ് പുതിയ ലക്കത്തിന്റെ കവര്‍ചിത്രം.
ഉള്‍പേജുകളില്‍ ഞങ്ങള്‍ തിരിച്ചെത്തിയെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കണക്കിന് പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പിലുമുണ്ട്. ക്രിയേറ്റിവിറ്റിക്ക് മറുപടി പറയേണ്ടത് തോക്ക് കൊണ്ടല്ലെന്ന് സന്ദേശവും ഷാര്‍ലി യെബ്ദോ സമൂഹത്തിന് മുന്നിലേക്ക് വെയ്ക്കുന്നുണ്ട്.
വാരികയുടെ കോപ്പി കടിച്ചു കൊണ്ട് ഓടുന്ന നായ്ക്കുട്ടിയെ മാര്‍പാപ്പയും സംഘവും പിന്തുടര്‍ന്ന് ഓടുന്നതായാണ് കാര്‍ട്ടൂണ്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലൂസിയറാണ് ഇത് വരച്ചത്. പുതിയ ലക്കത്തിന്റെ 25 ലക്ഷം കോപ്പികളാണ് വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി ഏഴിന് ഷാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ മാഗസിന്റെ എഡിറ്റടക്കം 12 ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നബിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല