സ്വന്തം ലേഖകന്‍: ഇറ്റലിയിലെ ഭൂകമ്പ ഇരകളെ പരിഹസിച്ച് കാര്‍ട്ടൂണ്‍, ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദക്കുരുക്കില്‍. പ്രവാചകനെ അപമാനിച്ചുവെന്ന പേരില്‍ ഭീകരാക്രമണത്തിന് ഇരയായ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ ഇറ്റലിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭൂമികുലുക്കത്തില്‍ പരുക്കേറ്റവരെ പരിഹസിച്ചാണ് ഇത്തവണ പുലിവാല് പിടിച്ചിരിക്കുന്നത്.
എര്‍ത്ത്ക്വേക്ക് ഇറ്റാലിയന്‍ സ്റ്റൈല്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ ഭൂചലനത്തിന്റെ ഇരകളെ പാസ്ത വിഭവങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദുരന്തങ്ങളും മരണങ്ങളും ഹാസ്യവല്‍ക്കരിക്കുന്നത് ഖേദകരമാണെന്ന് ഭൂചലനമുണ്ടായ അമാട്രൈസ് നഗരത്തിന്റെ മേയര്‍ വിമര്‍ശിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 180 ലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
ഹാര്‍ളി ഹെബ്ദോയുടെ പുതിയ കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഷാര്‍ളി ഹെബ്ദോ എന്ന ഹാഷ്ടാഗിലാണ് വിമര്‍ശനം വ്യാപകമാകുന്നത്. 2015 ല്‍ ബോട്ട് മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ഥി ബാലന് അയ്ലന്‍ കുര്‍ദിയെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിന്റെ പേരിലും ഷാര്‍ളി ഹെബ്ദോ വിവാദത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല