1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

ക്രിസ്തുമസ്, സമ്മാനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക സാന്താക്ലോസാണ് അല്ലെ?ചുവന്ന തൊപ്പിയും കുടവയറും അപ്പൂപ്പന്താടിയും വച്ച് സമ്മാനപൊതിയുമായി വരുന്ന സാന്താക്ലോസിനെ സ്വപ്നം കാണാത്തവര്‍ ആരാണ്?
ക്രിസ്തുമസ് സമ്മാനങ്ങളുടെ കൂടെ ആഘോഷമാണ് .ഈ ക്രിസ്മസ്സിനു നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുവാന്‍ ഇതാ ചിലവ്കുറഞ്ഞതും എന്നാല്‍ വിശേഷപ്പെട്ടതുമായ ഗിഫ്റ്റ്‌കള്‍.ഇത് ചിലപ്പോള്‍ അവരുടെ മുഖത്ത്‌ ഒരു നുണക്കുഴി ഉണ്ടാക്കിയേക്കും ചിലപ്പോള്‍ സന്തോഷംകൊണ്ട് രണ്ടുതുള്ളി കണ്ണുനീര്‍ അവര്‍ പോഴിച്ചേക്കും.

1.ഓര്‍മ്മപുസ്തകം

പ്രിയപ്പെട്ടവരുമായി ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ ഫോണില് ഉള്ളതോ കമ്പ്യൂട്ടറില്‍ ഉള്ളതോ ആയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ആല്‍ബം നിര്‍മ്മിക്കുക .ഓര്‍മ്മകള്‍ നിറഞ്ഞു തുളുമ്പുന്ന ആല്‍ബം.ഒരോ ചിത്രവും പഴയ ഓർമകളെ ജീവൻ വെപ്പിക്കുമ്പോൾ ആർക്കാണു അതിനെ സ്നേഹിക്കാതിരിക്കാൻ കഴിയുക?ഇതിൽ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ വരികളോ ,ഗാനമോ ,ഓര്‍മകളുടെയോ ഡയറിയിലേയോ എഴുത്തുകള്‍ നമുക്ക് കൂട്ടിച്ചേര്‍ക്കാം.ഓരോ ക്യാപ്ഷനും താഴെ കുടുംബാഗങ്ങളുടെ പഴയ ചിത്രങ്ങളും .എല്ലാവരെയും എത്രമാത്രം സന്തോഷിപ്പിക്കും അത് ?

2.വീഡിയോ ഗ്രീറ്റിംഗ് കാര്‍ഡ്‌

കാലം മാറി എങ്കിലും ക്രിസ്തുമസ് സമയത്ത് ഗ്രീറ്റിംഗ് കാര്‍ഡ്‌ അയക്കാത്തവര്‍ ചുരുക്കമായിരിക്കും.ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കയ്യില്‍ കിട്ടുമ്പോള്‍ ആരോ എവിടെയോ ഇരുന്നു നമ്മളെ ഓര്‍ക്കുന്നു എന്ന പ്രതീക്ഷ,ആശ്വാസം നമുക്ക് എത്രമാത്രം സന്തോഷം നല്‍കും.നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ഗ്രീറ്റിംഗ് കാര്‍ഡ്‌ അയക്കാന്‍ സാധിചില്ലയെങ്കില്‍ ഇന്ന് നമുക്ക് ടെക്നോളജി ഉപയോഗിച്ച്‌ വീഡിയോ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയക്കാവുന്നതാണ് .വ്യക്തിപരമായ സന്ദേശവും ഇ-കാര്‍ഡും നമുക്ക് ഇതിലൂടെ അയക്കാവുന്നതാണ്.വീഡിയോകളും ചിത്രങ്ങളും എഡിറ്റ്‌ ചെയ്ത് തികച്ചും വ്യത്യസ്തമായ അനുഭവമാക്കി നമുക്കിത് മാറ്റുവാന്‍ സാധിക്കും.വിവിധ രീതിയിലുള്ള ഇ കാര്‍ഡുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ് .പല വിശേഷാവസരങ്ങളിലും പ്രത്യേകം പ്രത്യേകം അയക്കുവാനായ്‌ നമുക്ക് ഇത് ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്.

3.പാചക പുസ്തകം

ഭര്‍ത്താവിന്റെ മനസിലേക്കുള്ള വഴി വയറ്റിലൂടെ ആണ് എന്ന് മനസിലാക്കിയ ഭാര്യമാര്‍ക്ക് നല്‍കാന്‍ പറ്റിയ ഒരു സമ്മാനം.അവരുടെ പ്രിയപ്പെട്ട വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍,ഇഷ്ടപെട്ട വിഭവങ്ങള്‍ എന്നിവയും പുതിയ പാചക പരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയ ഒരു ബുക്ക്‌ .എത്ര റൊമാന്റിക് ആയിരിക്കും രണ്ടുപേരും അടുക്കളയില്‍ പുതിയ വിഭവങ്ങളുടെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.തന്റെ പ്രിയപെട്ടവര്‍ ക്രിസ്തുമസിന് ആസ്വദിക്കും എന്ന് ഉറപ്പുള്ള വിഭവങ്ങളുടെ പാചകകുറിപ്പുകള്‍ മറ്റു അംഗങ്ങളില്‍ നിന്നും വാങ്ങവുന്നതെയുള്ളൂ.ഇതിനു വേണ്ടിമറ്റു ചിലവുകള്‍ വരുന്നുമില്ല.

4.ഫോട്ടോ കലണ്ടര്‍

നമുക്ക് നമ്മുടേതായ ഒരു കലണ്ടര്‍.നമ്മുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ഒരു കലണ്ടര്‍ അതില്‍ അപ്പാപന്റെ മുതല്‍ കൊച്ചു മോന്റെ വരെ ബെര്‍ത്ത്‌ ഡേ ,മറ്റ് വിശേഷ ദിനങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്താം.നല്ല ക്വാളിറ്റിപേപ്പറില്‍ സംഭവം പ്രിന്റ്‌ ചെയ്‌താല്‍ വിപണിയിലെ മറ്റ് കലണ്ടറുകള്‍ക്ക് ഭിഷണി ആകും.കയറിവരുന്ന ഹാളില്‍ തന്നെ ഈ കലണ്ടര്‍ കണ്ട അന്തം വിട്ടു നില്‍കുന്ന ബന്ധുക്കളെഒന്നാലോചിച്ചു നോക്കൂ. അതെ വേണ്ടേ നമുക്ക് നമ്മുടേതായ കലണ്ടര്‍ .

5.മെമ്മറി ജാര്‍

നമ്മുടെ ഗൃഹാതുരത്തെ തൊട്ടുണര്‍ത്താന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് മെമ്മറി ജാര്‍ .പഴയ ഫോട്ടോകള്‍ കൂട്ടുകാരുടെയോ മറ്റുള്ളവരില നിന്നോ കഴിവതും ശേഖരിക്കുക .അതിനു ശേഷം ഒരു ബിസിനെസ്സ്‌ കാര്‍ഡിന്റെ വലുപ്പത്തില്‍ പ്രിന്റ്‌ എടുക്കുക.ഓരോ കാര്‍ഡിന്റെ പുറത്തും അതത് സമയത്തെ ഓര്‍മ്മകള്‍ എഴുതി ജാറില്‍ ഇട്ടു വയ്ക്കുക.സമയം ഉണ്ട് എങ്കില്‍ ഒരു ദിവസത്തിലേക്ക് ഒന്ന് എന്ന രീതിയില്‍ 365 എണ്ണം ഉണ്ടാക്കാം .അതിലെ ഓരോ സന്ദര്‍ഭവും ഈ സമ്മാനം വാങ്ങുന്നവരെ എന്തൊക്കെ ഓര്മിപ്പിക്കുമായിരിക്കും എന്നത് നമുക്ക് ഓര്‍ത്ത്‌ കൂടി നോക്കാന്‍ സാധിക്കില്ല. .അത്രമാത്രം ഓര്‍മ്മകള്‍ ആ ജാര്‍ അവരില്‍ ഉയര്‍ത്തി വിടും.അടുത്ത വര്ഷം നിങ്ങളുടെ പ്രിയപെട്ടവര്‍ തനിയെ നിന്ന് ചിരിക്കുന്നത് കണ്ടു വിഷമിക്കേണ്ട.ജാര്‍ ഉണര്‍ത്തിവിട്ട ഓര്‍മകളില്‍ ഉഴറുകയാകും അവര്‍ .

6.മ്യൂസിക് മിക്സ് ടേപ്പ്‌

പല പ്രണയങ്ങളെയും കാമുകികാമുകന്മാര്‍ ആസ്വദിക്കുന്നത് ഒരേ ഗാനത്തിലൂടെ എന്നത് പലപ്പോഴുംയാദ്രിശ്ചികമാകാം .എങ്കില്‍ തന്നെയും ഒരു ഗാനം പലര്‍ക്കും പല ഓര്‍മകളും ഉണര്ത്തിവിടും എന്നത് തന്നെയാണ് മ്യൂസിക്‌ മിക്സ് ടേപ്പിന്റെ അടിസ്ഥാനം.ഇതില്‍ ഒരു ഗിഫ്റ്റ്‌ കാര്‍ഡ്‌ വാങ്ങുന്നതിന് പകരം തങ്ങള്‍ക്ക പ്രിയപ്പെട്ട ഗാനങ്ങളുടെ പ്ലേ ലിസ്റ്റ്‌ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്നു . i tunes ലൂടെ ഇത് സാധിക്കുമെങ്കിലും നിബന്ധനകള്‍ ശ്രദ്ധിക്കാതെ അയച്ചു കൊടുത്താല്‍ കുടുങ്ങിയത് തന്നെ.ഒരു രാജ്യത്തില്‍ നിന്നും മറൊരു രാജ്യത്തിലേക്ക് ഗാനങ്ങള്‍ അയച്ചു കൊടുക്കുന്നത് പലപ്പോഴും നിയമവിരുദ്ധമാണ് .പക്ഷെ ആരാണിഷട്ടപ്പെടാത്തത് സ്വന്തം പ്രിയരില്‍ നിന്നും പ്രിയഗാനങ്ങളുടെ സി.ഡി.സമ്മാനമായി ലഭിക്കുന്നതിനു.

7.ഒരു പെട്ടി നിറച്ചും സന്തോഷം

കൊച്ചു കുട്ടികള്‍ വളപൊട്ടുകള്‍,കലര്പെന്സിലുകള്‍ അങ്ങനെ കൊച്ചു കൊച്ചു സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നത് കണ്ടിട്ടില്ലേ അതേപോലെ ഒരുപാടു കൊച്ച് സന്തോഷങ്ങള്‍ ഒരുമിച്ച് കൂട്ടിവയ്ക്കുന്നു നമ്മളൊരു പെട്ടിയില്‍ .എന്തുമാകാം .നമ്മളുടെ പ്രിയപ്പെട്ടവരുടെ ഇഷ്ടപെട്ടബാന്‍ഡ്‌ ,സിനിമ,സ്പോര്‍ട്സ്‌ അങ്ങനെ എന്തുമാകാം .അല്ലെങ്കില്‍ അര്‍ത്ഥപൂര്‍ണമായ ഒരു ചിത്രം. സെക്കന്റ് ഹാന്‍ഡ്‌ പുസ്തകമാകാം ,പഴയ ഡി.വി.ഡി ആകാം .ഇതുന്നുംമല്ല ഇഷ്ടമെങ്കില്‍ “my box of delight” പരീക്ഷിച്ചു നോക്കാം .അതില്‍ നമ്മുടെ ചിലവിലോതുങ്ങുന്ന ഒരു ഗിഫ്റ്റ് കൂടെ നല്ല സ്വാദുള്ള വൈനോ ചോക്ലേറ്റ്‌ തുടങ്ങി ടെഡി ബിയര്‍ വരെ നമുക്ക് കിട്ടും.ഇത് പ്രത്യേകിച്ച് ഭക്ഷണ പ്രിയനല്ലാത്ത സുഹൃത്തിനു വേണ്ടി ചെറുതും അതേസമയം മനോഹരവും ആയ ഒരു പാടു ഗിഫ്റ്റ്‌കള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്

8.നിധി വേട്ട

ഇന്ത്യാനാ ജോണ്സ്, ഏവരെയും ത്രസിപ്പിച്ച നിധി വേട്ടക്കാരന്‍ .ഓരോ കുഞ്ഞു സൂചനകളും ഉപയോഗപെടുത്തി നിധി കൈകലാകുന്നവന്‍ .നമുക്കും പ്ലാന്‍ചെയ്യാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു നിധി വേട്ട.സമ്മാനങ്ങള്‍ക്ക് വേണ്ടി അവരും വീട് മൊത്തം അരിച്ചു പെറുക്കട്ടെ .ഓരോ സൂചനകളില്‍ നിന്നും സമ്മാനങ്ങള്‍ കണ്ടു പിടിക്കുമ്പോഴും അവരും ത്രസിച്ചു പോകട്ടെ.അങ്ങ്ങ്ങനെ ലഭിക്കുന്ന സ്നേഹം നിറഞ്ഞ നമ്മുടെ പ്രണയ സമ്മാനം അവര്‍ മറക്കുകയില്ല .ആദ്യം ഒരുപാട് ചെറിയ ചെറിയ സമ്മാനങ്ങള്‍ വാങ്ങണം .ഓരോന്നിലും കുഞ്ഞുകുഞ്ഞു സന്ദേശങ്ങള്‍ അല്ലെങ്കില്‍ സൂചനകള്‍ വയ്ക്കണം അടുത്ത സമ്മാനത്തിലെക്ക്.എന്നിട്ട് വിടിന്റെ പല ഭാഗങ്ങളില്‍ ഒളിപ്പിച്ച് വയ്ക്കുക.ആ സ്നേഹസമ്മാനങ്ങള്‍ കണ്ടെത്താന്‍ പ്രിയപെട്ടവര്‍ തിരയട്ടെ ആകാംക്ഷയില്‍ കണ്ടുപിടിക്കട്ടെ.വലിയ ചിലവ്വില്ലാതെതന്നെ ഏവരെയും രസിപ്പിക്കാന്‍ ഇതിലും മികച്ച വഴിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.