സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞിട്ടും വീസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മുന്നറിയപ്പ് നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരി. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അതോറിറ്റി അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റ് പ്രകാരം യുഎഇയിലെ താമസ വീസയുടെ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും.ആ കാലയളവിനുള്ളിൽ രാജ്യം വിടുകയോ അല്ലെങ്കിൽ മറ്റൊരു വീസിയിലേക്ക് മാറുകയോ ചെയ്യാം.
ഇനി ഗ്രേസ് പിരിഡ് കഴിഞ്ഞ് രാജ്യത്ത് തുടരുന്ന ഓരോ ദിവസവും 50 ദിർഹം വീതം പിഴയായി ഈടാക്കും. റസിഡൻസ്, വീസിറ്റ്, ടൂറിസ്റ്റ്, തുടങ്ങി ഏതുതരം വീസയുടെ കാലാവധി കഴിഞ്ഞവർക്കും പിഴ 50 ദിർഹമാക്കി ഏകീകരിച്ചിട്ടുണ്ട്. യുഎഇയിലെ താമസ വീസയുടെ കാലാവധി കഴിഞ്ഞാല്‍, പിഴയോ നിയമപരമായ മറ്റു നടപടികളോ ഒഴിവാക്കുന്നതിന്, വീസ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ അവ പുതുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐസിപി സ്പോണ്സര്മാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീസ പുതുക്കുന്നതിനായി നല്കിയ അപേക്ഷയിലെ പോരായ്മകള്‍ മൂലമോ ആവശ്യമായ രേഖകള്‍ നല്കാതിരുന്നതിനാലോ തിരിച്ചയക്കപ്പെട്ട അപേക്ഷ 30 ദിവസത്തിനകം പിഴവുകള്‍ തീര്‍ത്ത് വീണ്ടും സമര്‍പ്പിച്ചില്ലെങ്കില്‍ അത് ഓൺലൈൻ ആയി റദ്ദാക്കപ്പെടും. അപേക്ഷയിലെ വിവരങ്ങള്‍ പൂര്‍ണമല്ലാത്തത് കാരണം അവ തിരിച്ചയക്കപ്പെടുകയും അതേദിവസം തന്നെ പിഴവുകള്‍ തീര്‍ത്ത് അപേക്ഷ വീണ്ടും സമര്‍പ്പിക്കുകയും ചെയ്യാതില്ലെങ്കിൽ അപേക്ഷ തിരികെ അയച്ച തീയതി മുതലുള്ള ദിവസങ്ങളില്‍ ഓവര്‍സ്റ്റേക്കുള്ള പിഴ ഈടാക്കും. ഇതേ കാരണങ്ങളാല്‍ മൂന്ന് തവണ മടക്കപ്പെടുന്ന അപേക്ഷയും റദ്ദാക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല