1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സജീവ് സെബാസ്റ്റ്യന്‍: യു കെ യിലെ ചീട്ടുകളി പ്രേമികള്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന രണ്ടാമത് രണ്ടാമത് ഓള്‍ യുകെ ചീട്ടു മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കഴിഞ്ഞ വര്‍ഷം നടന്ന ഒന്നാമത് ഓള്‍ യുകെ ചീട്ടു മത്സരത്തില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും അന്‍പതില്‍ അധികം ടീമുകള്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞ വര്‍ഷം പൂവന്‍ കോഴി ആണെങ്കില്‍ ഈ വര്‍ഷം ക്യാഷ് പ്രൈസിനോടൊപ്പം പൂവന്‍ താറാവിനെ ആണ് സമ്മാനമായി ലഭിക്കുക .പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 09 .30 മുന്‍പായി തങ്ങളുടെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി മത്സരത്തിന്റെ വിശദമായ നിയമാവലി അന്നേ ദിവസം കളിക്കാര്‍ക്ക് കൈമാറും അതോടൊപ്പം വരുന്ന കുട്ടികള്‍ക്ക് വേണ്ടി ബൗണ്‍സി കാസ്റ്റില്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .വിശാലമായ ഫ്രീ കാര്‍ പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഏവര്‍ക്കും ലഭ്യമാണ്

കേരളാ ക്ലബ് നീനീറ്റന്റെ തിരുമുറ്റമായ ഔര്‍ ലേഡി ഓഫ് ഏയ്ഞ്ചല്‍സ് പാരീഷ് ഹാളില്‍ വച്ചാണ് ഈ വര്‍ഷത്തെയും മത്സരങ്ങള്‍ നടക്കുക .അന്നേ ദിവസം നടക്കുന്ന റാഫിള്‍ തിരഞ്ഞെടുപ്പില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുക .റമ്മിയും ലേലവും ആണ് പ്രധാനമായും മത്സര ഇനങ്ങള്‍. ലേലത്തില്‍ ഒന്നാമതെത്തുന്ന ടീമിനു 251 പൗണ്ടും ട്രോഫിയും കേരള ക്ലബ് നനീറ്റണ്‍ നല്‍കുന്ന പൂവന്‍ താറാവും ലഭിക്കും. രണ്ടാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് 251 പൗണ്ടും ട്രോഫിയും രണ്ടാമത് എത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന ഈ ചീട്ടുകളി മാമാങ്കത്തിലേക്ക് എല്ലാവരെയും ഒരിക്കല്‍ കുടി സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ക്ലബ് പ്രസിഡന്റ് സെന്‍സ് കൈതവേലിലില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സെന്‍സ് ജോസ് – 07809450561, ജോ ചാമക്കാല – 07882501925

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.