ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ശനിയാഴ്ച ചെംസ്‌ഫോര്‍ഡ് മാര്‍ക്കോണി ക്ലബ്ബില്‍ വച്ച് നടക്കും. അറുപത്തിഅഞ്ചോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യത്തെ ഓണാഘോഷം ഗംഭീരമാക്കാന്‍ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളികളുടെ സാംസ്‌കാരിക തനിമ ഉള്‍ക്കൊളളുന്ന തരത്തിലുളള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്നവരുടേയും കുട്ടികളുടേയും കായിക മത്സരങ്ങള്‍, കലാപരിപാടികള്‍, തിരുവാതിര, കുട്ടനാടന്‍ കൊയ്ത്തുപാട്ട്, വടംവലി എന്നിവയും ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രണ്ട് മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
പരിപാടിയുടെ വിജയത്തിനായി അലക്‌സ് ലൂക്കോസ്, സാജോ വര്‍ഗീസ്, ജില്‍ജി ഇമ്മാനുവേല്‍, ജെയ്‌സണ്‍ മാത്യൂ, കുര്യന്‍ ജോണ്‍, ഷോണി ജോസഫ്, ജൈമോന്‍ ജോസ്, ടോണി തോമസ്, ജയന്‍ തോമസ്, ജോജി ജോയ്, ജെറി ജോസഫ്, ബിനു ചാക്കോ, അനീന റോയ്, ചിത്ര. എസ്. നായര്‍, ജെന്‍സി ടിജോ എന്നിവരുടെ നേതൃത്വത്തില്‍ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം : Marconi Athletic Social Club, Beehivelane, Chelmsford,Essex, CM29RX .
കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് ലൂക്കോസ് (പ്രസിഡന്റ്) – 07951115999, സാജോ വര്‍ഗീസ് (സെക്രട്ടറി) – 07717457885 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല