ജോസ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഇപ്പോള്‍ മൗറീഞ്ഞ്യോക്ക് നാല് വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി മാനേജ്‌മെന്റ് തയാറെടുക്കുന്നത്.
റോമന്‍ അബ്രോമോവിച്ചാണ് ചെല്‍സിയുടെ ഉടമ. കഴിഞ്ഞ 18 മാസക്കാലം കൊണ്ട് ചെല്‍സിക്ക് മൗറീഞ്ഞ്യോ ഉണ്ടാക്കിയിരിക്കുന്ന മാറ്റത്തിലും പുരോഗതിയിലും അബ്രാമോവിച്ച് സംതൃപ്തനാണ്. ഇത് പരിഗണിച്ചാണ് മൗറീഞ്ഞ്യോയെ ചെല്‍സി നിലനിര്‍ത്തുന്നത്.
2013ലാണ് മൗറീഞ്ഞ്യോ ചെല്‍സി മാനേജരായി ക്ലബിലെത്തുന്നത്. ട്രാന്‍സ്ഫര്‍ ഡീലുകളിലൂടെ ക്ലബിന് മികച്ച വരുമാനം നേടി കൊടുക്കാനും ഡീഗോ കോസ്റ്റയെപോലുള്ള മികച്ച കളിക്കാരെ ടീമില്‍ എത്തിക്കാനും മൗറീഞ്ഞ്യോക്ക് സാധിച്ചു.
ചെല്‍സി നേരത്തെ ക്ലബില്‍നിന്നും പിഎസ്ജിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഡേവിഡ് ലൂയിസിന്റെ ഗോളിലാണ് സമനില നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല