ഞായറാഴ്ച്ച ആഴ്‌സണലിനെതിരായി നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെല്‍സി സ്റ്റാര്‍ സ്‌ട്രേക്കര്‍ ഡീഗോ കോസ്റ്റ കളിച്ചേക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കില്‍നിന്ന് മുക്തനാകാന്‍ കോസ്റ്റയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കോസ്റ്റയുടെ ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ചെല്‍സി മാനേജര്‍ ജോസ് മൗറീഞ്ഞ്യോ പറഞ്ഞു. ഞായറാഴ്ച്ച എമിറേറ്റ്‌സില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റ കളിച്ചേക്കില്ലെന്നും അദ്ദേഹം സൂചന നല്‍കി.
മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പരുക്കേറ്റതെങ്കിലും ഇതുവരെ ഫിറ്റ്‌നെസ്സ് വീണ്ടെടുക്കാന്‍ കോസ്റ്റക്കായിട്ടില്ല. സ്‌റ്റോക്ക് സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു കോസ്റ്റയുടെ ഹാംസ്ട്രിംഗിന് പരുക്കേറ്റത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി കോസ്റ്റ വിശ്രമത്തിലായിരുന്നെങ്കിലും അതും ഫലം കണ്ടില്ല. പ്രീമിയര്‍ ലീഗ് ടേബിളില്‍ മികച്ച പൊസിഷനിലുള്ള ചെല്‍സി അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കറുടെ ഫിറ്റ്‌നെസ്സില്‍ ഭാഗ്യപരീക്ഷണം നടത്തിയേക്കാന്‍ സാധ്യതയില്ല.
മത്സരത്തിന് പോയിട്ട് ബെഞ്ചില്‍ പോലും കോസ്റ്റ എത്താന്‍ സാധ്യത കുറവാണ്. കോസ്റ്റ കൂടി ഇല്ലാത്ത സ്ഥതിക്ക് ഡ്രോഗ്ബ മാത്രമാണ് ചെല്‍സിക്കുള്ള സീനിയര്‍ സ്‌ട്രൈക്കര്‍. ലോയ്ക് റെമിയും പരുക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല.
ആര്‍സണലിനെതിരെയും ലെസ്റ്ററിനെതിരെയും നടക്കുന്ന മത്സരങ്ങളില്‍ ജയം ഉറപ്പിക്കുകയാണെങ്കില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ഇത്തവണ ചെല്‍സിക്കൊപ്പമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല