ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ചെല്‍സി എഫ്എ കപ്പ് കിരീടം സ്വന്തമാക്കി. റമിരസും ദിദിയര്‍ ദ്രോഗ്ബയുമാണ് ചെല്‍സിക്ക് വേണ്ടി സ്കോര്‍ ചെയ്തത്.ലിവര്‍പൂളിന്‍റെ മറുപടിഗോള്‍ ആന്‍ഡി കരോളിന്റെ വകയായിരുന്നു.
ഈ വിജയത്തോടെ ചെല്‍സിയുടെ താല്‍ക്കാലിക പരിശീലകനായ റോബര്‍ട്ടോ ഡി മാറ്റിയോയെ സ്ഥിരമാക്കാന്‍ സാധ്യതയേറി.കളിക്കാരില്‍ ഭൂരിപക്ഷത്തിനും റോബര്‍ട്ടോ തുടരാനാണ് ആഗ്രഹം.ഇത് സംബന്ധിച്ച അവസാന തീരുമാനം ചെല്‍സി ഉടമ റോമന്‍ അമ്ബ്രോവിച് ഉടന്‍ എടുത്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല