സ്വന്തം ലേഖകന്‍: തോല്‍വി മറന്ന് മുഖം മിനുക്കാന്‍ പുതിയ നേതാവിനെ വേണം, യുഎസ് ഡെമോക്രാറ്റ് പാര്‍ട്ടി ചെല്‍സി ക്ലിന്റണെ നോട്ടമിടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ മുഖം തേടുന്ന ഡെമോക്രാറ്റുകള്‍ ബില്‍ ക്ലിന്റന്റേയും ഹിലരിയുടേയും മകള്‍ ചെല്‍സി ക്ലിന്റണില്‍ പുതിയ നേതാവിന്റെ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ ബില്‍ ക്ലിന്റന്റെ മകള്‍ ചെല്‍സിയുടെ വരവിനായി കാത്തിരിക്കുകയാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ചെല്‍സി ഭാവിയില്‍ അമേരിക്കയുടെ പ്രധാന സ്ഥാനങ്ങളില്‍ ഒന്ന് വഹിക്കുമോ എന്ന കൗതുകത്തിലാണ് നിരീക്ഷകര്‍. ട്രംപിനോട് തോറ്റ് ഹിലരി വിശ്രമജീവിതം ആരംഭിച്ചെങ്കിലും ബില്‍ ക്ലിന്റണ്‍ കുടുംബത്തെ അങ്ങനെ വിട്ടുകളയാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറല്ല.
അടുത്തു തന്നെ നടക്കുന്ന പരിപാടിയില്‍ ചെല്‍സിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 30 വര്‍ഷമായി 79 കാരി നിതാ ലോവി പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്കിലെ 17 ആം ജില്ലയെ വരും കാലത്ത് ചെല്‍സി പ്രതിനിധീകരിക്കുമെന്നാണ് സൂചന. ലോവി ഇവിടെ നിന്നും വിരമിക്കുമ്പോള്‍ ചെല്‍സിയെ അവിടെ ഡെമോക്രാറ്റുകള്‍ ചെല്‍സിയെ പ്രതിഷ്ഠിച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.
ക്ലിന്റന്റെ കുടുംബവീടായ ചെപ്പോക്കും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയും റോക്ക്‌ലാന്റിന്റെ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണ് ന്യൂയോര്‍ട്ട് 17 ഡിസ്ട്രിക്റ്റ്. ആഗസ്റ്റില്‍ ഹിലരിയും ബില്‍ ക്ലിന്റണും ഇവരുടെ വീടിന് അടുത്ത് തന്നെ മറ്റൊരു വീട് കൂടി 1.16 ദശലക്ഷം ഡോളറിന് വാങ്ങിയിരുന്നു. ഇത് ചെല്‍സിക്കും ഭര്‍ത്താവ് മാര്‍ക്ക് മെസ്‌വിന്‍സ്‌കിക്കും അവരുടെ രണ്ടു കുട്ടികള്‍ക്കും വേണ്ടിയായിരുന്നു.
നിലവില്‍ മാന്‍ഹട്ടനില്‍ വോട്ട് രേഖപ്പെടുത്തിയ ചെല്‍സി ഇവിടെ വന്നാല്‍ ലോവിയുടെ സീറ്റ് കിട്ടുക ദുഷ്‌ക്കരമായ ഒരു കാര്യമാകില്ലെന്നും വിലയിരുത്തലുണ്ട്. ക്ലിന്റണ്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ പ്രധാന വ്യക്തിയാണ് ചെല്‍സി. അതുപോലെ ഹിലരിയുടെ തെരഞ്ഞെടുപ്പ് പരിപാടികളിലും ചെല്‍സി സജീവമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല