സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാസായുധ ആക്രമണത്തിന്റെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിയമവിരുദ്ധമെന്ന് റഷ്യ. പുതിയ ഉപരോധം അസ്വീകാര്യവുമാണെന്ന് തുറന്നടിച്ച റഷ്യ പക്ഷേ, യുഎസുമായി ക്രിയാത്മകമായ ബന്ധം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.
മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യുലിയയ്ക്കും നേരെ മാര്‍ച്ച് നാലിനു തെക്കന്‍ ബ്രിട്ടനിലാണ് രാസായുധാക്രമണമുണ്ടായത്. ഗുരുതരമായ പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. സ്‌ക്രീപലിനു നേരെ പ്രയോഗിച്ചത് സോവിയറ്റ് കാലത്തെ രാസായുധമാണെന്നു തിരിച്ചറിഞ്ഞതോടെ ബ്രിട്ടന്‍ റഷ്യയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
ആരോപണം റഷ്യ നിഷേധിച്ചിരുന്നു. ഈ മാസാവസാനത്തോടെ റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ നിലവില്‍ വരുമെന്നു ബുധനാഴ്ചയാണ് യുഎസ് പ്രഖ്യാപിച്ചത്. ഉപരോധ പ്രഖ്യാപനത്തോടെ റഷ്യന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 2016നു നവംബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല