സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ വീണ്ടും രാസായുധാക്രമണമെന്ന് സംശയം; മൂന്നു പേര്‍ക്ക് പരുക്ക്. പടിഞ്ഞാറന്‍ ലണ്ടനിലെ വെസ്റ്റബെണ്‍ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേനയും മറ്റ് അധികൃതരും സ്ഥലം പരിശോധിച്ചു. എന്നാല്‍ നടന്നത് രാസായുധാക്രമണമാണെന്ന കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതിനുശേഷം പ്രതികരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല