ബെല്‍ഗ്രയിട്: സിറിയ രാസായുധം ഉപയോഗിക്കാനുള്ള സാധ്യതയെ പരാമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. അത്തരത്തിലൊരു ആക്രമണം ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രഡില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിറിയ തങ്ങള്‍ക്കു രാസയുധവും ജൈവായുധവും ഉണ്ടെന്നു വെളിപ്പെടുത്തിയതാണ് ബാന്‍ കി മൂണിനെ ആശങ്കയിലാക്കിയത്.
ഇതിനിടെ സിറിയന്‍ വിദേശകാര്യ പ്രതിനിധി പറഞ്ഞത് എന്തൊക്കെ പ്രതിസന്ധി ഉണ്ടയ്യാലും തദ്ദേശിയര്‍ക്കെതിരായി രാസായുധങ്ങള്‍ പ്രയോഗിക്കില്ലന്നത്രേ. എന്നാല്‍ പുറത്ത് നിന്നുണ്ടാകുന്ന പ്രശങ്ങള്‍ക്ക് ഒരുപക്ഷെ മറുപടി ജൈവായുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂണ്‍ ഇപ്പോള്‍ ക്രോയേഷ്യ, സ്ലോവേനിയാ, മൊന്റനീഗ്രോ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല