അലക്‌സ് വര്‍ഗീസ്
മാഞ്ചസ്റ്ററില്‍ നാളെ വി.തോമാശ്ലീഹയുടെയും വി.അല്‍ഫോണ്‍സാമ്മയുടെും സംയുക്ത തിരുനാള്‍ കൊണ്ടാടുമ്പോള്‍ മേളങ്ങളുടെയും പൂരങ്ങളുടെയും നാട്ടില്‍ നിന്നുമുള്ള രണ്ട് പേര്‍ ആശാന്മാരായ രണ്ട് ചെണ്ടമേള ട്രൂപ്പുകള്‍ പരസ്പരം ആരോഗ്യപരമായി മത്സരിക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. പത്താം വാര്‍ഷികത്തില്‍ യാദൃശ്ചികമായാണ് തൃശ്ശൂര്‍ കൊരട്ടി കോന്നൂര്‍ സ്വദേശി ജോഷി ജോസഫ് നേതൃത്വം നല്‍കുന്ന ബെര്‍ക്കിന്‍ഹെഡ് ദൃശ്യകലാ ചെണ്ടമേളവും, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശിയായ രാധേഷ് നായര്‍ അമരക്കാരനായ ബോള്‍ട്ടന്‍ ബീറ്റ്‌സും തമ്മില്‍ ഇക്കുറി മാറ്റുരക്കുന്നത്. അതിനാല്‍ തന്നെ രണ്ടുകൂട്ടര്‍ക്കും പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളില്‍ മികവ് തെളിയിക്കേണ്ടത് അഭിമാന പ്രശ്‌നവുമാണ്. അതുകൊണ്ട് കഴിഞ്ഞ കുറേ ആഴ്ചകളായി തീവ്ര പരിശീലനത്തിലാണ് രണ്ട് ചെണ്ടമേളങ്ങളും.
കൊരട്ടി കോന്നൂര്‍ സ്വദേശി ജോഷി 2008 മുതല്‍ ചെണ്ട ട്രൂപ്പില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. യുകെയിലെ പ്രശസ്ത കലാസാംസ്‌കാരിക പ്രവര്‍ത്തകനായ പോലീസ് ജോയി എന്ന ജോയി അഗസ്തിയുടെ കൂടെ മേളങ്ങളില്‍ പങ്കെടുത്തിരുന്ന ജോഷി പിന്നീട് സ്വന്തം ട്രൂപ്പുമായി രംഗത്തെത്തുകയായിരുന്നു. അഷ്ടമിച്ചിറ സന്തോഷ് വിദ്വാന്റെയും മൂന്നാര്‍പ്പിള്ളി സത്യന്‍ ആശാന്റെയും ശിഷ്യനായ ജോഷി ശിങ്കാരമേളത്തില്‍ വൈദഗ്ദ്ധ്യം നേടിയ കലാകാരനാണ്.
ഉശുെഹമ്യശിഴ ആൗൃസശിവലമറ രവലിറമാലഹമാ2.ഖജഏ കഴിഞ്ഞ വര്‍ഷങ്ങളിലേയും മാഞ്ചസ്റ്റര്‍ തിരുനാളിന് മേളക്കൊഴുപ്പേകാന്‍ ജോഷിയും സംഘവും ഉണ്ടായിരുന്നു. സാം ചക്കട, ജജീഷ് ജേക്കബ്, സിന്‍ഷ മാത്യു, സോജന്‍ തോമസ്, ജിമ്പു കുടിലില്‍, അജിത് കുമാര്‍ , ഷിബു മാത്യു, നിഥിന്‍ എസ് നായര്, ബിനോയ് ജോര്‍ജ്ജ്, എന്നിവരാണ് ജോഷിയുടെസംഘാംഗങ്ങള്‍. കാവി മുണ്ടും വെള്ള ബനിയനും പുറമേ കസവ് മുണ്ടും കൂടി ഉടുത്താണ് സംഘം മേളത്തിനിറങ്ങുന്നത്. തനതായ കേരളീയ കലകളെ പരിപോഷിപ്പിക്കുന്ന എന്നതാണ് ജോഷിയുടെയും കൂട്ടരുടെയും ലക്ഷ്യം.
തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി രാധേഷ് നായര്‍ അമരത്തുള്ള ബോള്‍ട്ടന്‍ ബീറ്റ്‌സ് കഴിഞ്ഞ 6 വര്‍ഷമായി യുകെയില്‍ അങ്ങോളമിങ്ങോളം നൂറിലധികം വേദികളില്‍ മേളം അവതരിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം നേട്ടിംഗ്ഹാമില്‍ നടന്ന ഓള്‍ യുകെ ചെണ്ടമേള മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ മേളക്കാരാണ് ബോള്‍ട്ടന്‍ ബീറ്റ്‌സ്. യുകെയിലെ മലയാളികളുടെയും പാശ്ചാത്യരുടെയും ആഘോഷവേളകളിലെ അഭിവാജ്യഘടകമാണ് ബോള്‍ട്ടന്‍ ബീറ്റ്‌സ്.
യുകെയില്‍ നിരവധി ചെണ്ടമേള ട്രൂപ്പുകള്‍ ഉണ്ടെങ്കിലും ബോള്‍ട്ടന്‍ ബീറ്റസ് തങ്ങളുടെ മേളാവതരണം തികച്ചും കേരളീയമായ ചെറുചെമ്പട മേളത്തില്‍ തുടങ്ങുന്ന മേളാവതരണം ഒമ്പത് വിവിധ തരങ്ങളായ താളമേളത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കാലങ്ങളില്‍ മാഞ്ചസ്റ്റര്‍ തിരുനാളിന് മേളത്തിനെത്താന്‍ കഴിയാത്തതിന്റെ കുറവ് ഇക്കുറി നികത്തുമെന്ന വാശിയിലാണ് ബോള്‍ട്ടന്‍ ബീറ്റ്‌സ്. രഞ്ജിത്ത് ഗണേഷ് , അലന്‍ കുര്യന്‍, എന്നിവര്‍ ഉരുട്ട് ചെണ്ടയിലും നോയല്‍ തോമസ്, അഭിഷേക് ജോസ് കുട്ടി, എന്നിവര്‍ ഇലത്താളത്തിലും ജെയിന്‍ ജോസഫ് ജോഷി വര്‍ക്കി ഷാജി ജോസ് എന്നിവര്‍ വീക്കം ചെണ്ടയിലും മാറ്റുരക്കും.
അങ്ങനെ പരമ്പരാഗത കേരളീയ ശൈലിയില്‍ രണ്ട് ട്രൂപ്പുകളും പരമ്പരാഗത ഐറീഷ് ശൈലിയില്‍ ഐറീഷ് ബാന്‍ഡും നാളെ നടക്കുന്ന മാഞ്ചസ്റ്റര്‍ തിരുനാളില്‍ പ്രദക്ഷിണത്തിലും മറ്റും മുന്നിലുണ്ടാകുമ്പോള്‍ നമുക്ക് എങ്ങനെ നഷ്ടപ്പെടുത്താനാകും നാളത്തെ തിരുനാള്‍ ദിനം. നാളെ തിരുനാള്‍ നദിത്തില്‍ വന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ആര്‍ത്തുല്ലസിക്കുകയും ചെയ്യുക ഓരോരുത്തരും. അതിനായി നിങ്ങളെ ഓരോരുത്തരെയും മാഞ്ചസ്റ്റര്‍ കാത്തിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല