സ്വന്തം ലേഖകന്‍: ചെങ്ങന്നൂരിന്റെ മനുഷ്യ ക്രിസ്മസ് ട്രീ ഗിന്നസ് ബുക്കില്‍ കയറി, തകര്‍ത്തത് ഹോണ്ടുറാസിന്റെ റെക്കോര്‍ഡ്. മിഷന്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ മനുഷ്യ ക്രിസ്മസ് ട്രീയാണ് വലിപ്പം കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.
വിദ്യാര്‍ഥികളും പൊതുജനവും ഉള്‍പ്പെടെ 4030 പേരാണു ക്രിസ്മസ് ട്രീയില്‍ പങ്കാളികളായത്. 2947 പേര്‍ അണിരത്തി ഹോണ്ടുറാസില്‍ നിര്‍മിച്ച നിലവിലെ റെക്കോഡാണ് ചെങ്ങന്നൂര്‍ തകര്‍ത്തത്. വെകിട്ട് 5.55 ന് ഗിന്നസ് ബുക്കിന്റെ പ്രതിനിധിയായ പ്രവീണ്‍ പട്ടേല്‍ ഫലപ്രഖ്യാപനം നടത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മിഷന്‍ ചെങ്ങന്നൂര്‍ പ്രസിഡന്റ് ശോഭനാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. നടന്‍ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ എം.പി. തോമസ് കുതിരവട്ടം, നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, രാഹുല്‍ഈശ്വര്‍, രാജന്‍ മൂലവീട്ടില്‍, ബി. കൃഷ്ണകുമാര്‍, ബാബുജോണ്‍ പാലത്തുംപാട്ട്, വത്സമ്മ ഏബ്രഹാം, ശോഭാ വര്‍ഗീസ്, സുജാ ജോണ്‍, കെ. ഷിബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല