സ്വന്തം ലേഖകന്‍: മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി. നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയാണ് ചെന്നൈ നഗരത്തില്‍ ജനജീവിതം അട്ടിമറിച്ചത്. ദിവസങ്ങളായി പെയ്യുന്ന മഴകാരണം നൂറുകണക്കിന് കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളുകളില്‍ കുടുങ്ങി കിടുക്കുന്നത്. മിക്കവാറും കെട്ടിടങ്ങളുടെ ഒന്നാം നിലവരെ വെള്ളം കേറിയിട്ടുണ്ട്.
മഴ ശക്തമായതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. നടത്താനിരുന്ന പരീക്ഷ കളും മാറ്റിവച്ചിട്ടുണ്ട്. നാലു ദിവസം കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഒപ്പം ദുരന്തനിവാരണ സേനാംഗങ്ങളും വ്യോമസേനാംഗങ്ങളും രംഗത്തുണ്ട്.
16 ദിവസമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. ചൈന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടതോടെ നാനൂറോളം പേര്‍ അകത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ടെലിഫോണ്‍, എ ടി എം സംവിധാനങ്ങളും താറുമാറായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ചെന്നൈ ഇന്‍ഫോടെക് ഹബ്ബും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂട്ടി. ഇന്‍ഫോസിസ് അടക്കമുള്ള ഐ ടി കമ്പനികള്‍ ഈ ഹബ്ബിലാണ് പ്രവര്‍ത്തിക്കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന ഉഗ്രവിഷമുള്ള പാമ്പുകളാണ് മറ്റൊരു ഭീഷണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല