1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2021

സ്വന്തം ലേഖകൻ: നഗരത്തിൽ കനത്ത മഴ. രാത്രി മുഴുവനും പെയ്ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കലക്ടർമാർക്ക് നിർദേശം നൽകി.

ജലനിരപ്പ് ഉയർന്നതിനാൽ നഗരത്തിലെ 2 പ്രധാന തടാകങ്ങൾ തുറക്കാൻ ഒരുക്കം തുടങ്ങിയതോടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചെമ്പരമ്പാക്കം, പുഴൽ ജലസംഭരണികളാണു തുറക്കുക. ഇതിനു മുന്നോടിയായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ് കാഞ്ചീപുരം, തിരുവള്ളൂർ കലക്ടർമാർക്ക് നിർദേശം നൽകി.

നിർത്താതെ പെയ്യുന്ന മഴയാണു വെള്ളക്കെട്ടിനു കാരണമായത്. മുഖ്യമന്ത്രി നേരിട്ടെത്തിയാണു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടർന്നു ട്രെയിൻ ഗതാഗതം വൈകി. ബീച്ച്, എഗ്മൂർ, താംബരം, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബർബൻ സർവീസ് നിർത്തി. രാജ്യാന്തര സർവീസുകൾ അടക്കം 14 വിമാനങ്ങളും വൈകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.