സ്വന്തം ലേഖകന്‍: ചെന്നൈ പ്രളയക്കെടുതിയുടെ തക്കം നോക്കി ജയലളിത ബാഹുബലിയുടെ അമ്മയായി, സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം. പ്രളയ ദുരിത ബാധിതതരെ സഹായിക്കാനായി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സഹായം ഒഴുകിയത്തുമ്പോഴാണ് ചെന്നൈയിലെ പോസ്റ്ററുകളില്‍ ജയലളിത ബാഹുബലിയുടെ അമ്മയായി അവതരിച്ചത്.
അടുത്തിടെ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പോസ്റ്ററില്‍ ബാഹുബലിയുടെ അമ്മയായാണ് ജയലളിതയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ജയലളിതയുടെ ബാഹുബലി പോസറ്റര്‍ ഫേസ്ബുക്കില്‍ വൈറലായി. വലിയ ദുരന്തത്തില്‍ നിന്നും ചെന്നൈയെ രക്ഷിച്ചത് ജയലളിതയാണ് എന്ന തരത്തിലാണ് പോസ്റ്റര്‍.
ഇതോടപ്പം തന്നെ കരുണാനിധിയുടെ പോസ്റ്ററുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
ചെന്നൈ ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ഇരു പാര്‍ട്ടികളും എന്ന് വിമര്‍ശവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ നിരവധി സ്ഥലങ്ങളില്‍ നിന്നുമെത്തിയ ഭക്ഷണപ്പൊതികളും മറ്റു കിറ്റുകളും എ ഐ എഡി എം കെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് ജയലളിത സ്റ്റിക്കര്‍ പതിപ്പിക്കുന്നതും വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല