സ്വന്തം ലേഖകന്‍: ചെന്നൈ സാധാരണ നിലയിലേക്ക് മടങ്ങുന്നു, ഗതാഗത സംവിധാനങ്ങളും വൈദ്യുതിയും പുനസ്ഥാപിച്ചു. പ്രളയക്കെടുതിയില്‍ നിന്നും ജനജീവിഹിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായാണ് സൂചന. ആഴ്ചകളോളം സ്തംഭിച്ചു കിടന്ന ഗതാഗത സര്‍വ്വീസുകള്‍ എല്ലാം പുനസ്ഥാപിച്ചു.
വൈദ്യുത കമ്പികള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതിയും തിങ്കളാഴ്ചയോടെ പുനസ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി ആരംഭിച്ചിരുന്നു. രണ്ടാഴ്ചയായി അടഞ്ഞു കിടന്ന വിമാനതാവളങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സര്‍വ്വീസുകളും ആരംഭിച്ചു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ അവശ്യമായ രേഖകള്‍ നഷ്ടപ്പെട്ടതായിരുന്നു ചെന്നൈയിലെ ജനങ്ങള്‍ നേരിടുന്നു വലിയ പ്രശ്‌നം.
എന്നാല്‍ ഇത് പരിഹരിക്കാനായി വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു രൂപ പോലും ചിലവില്ലാതെ പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. യാത്രാ സര്‍വ്വീസുകള്‍ മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ചെന്നൈയില്‍ കുടുങ്ങി പോയത്.
റെയില്‍വ്വേയും എയര്‍ ഇന്ത്യയും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് പണമായും വസ്തുക്കളായും സഹായം പ്രവഹിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല