ഐ.പി.എല്‍ ക്രിക്കറ്റ് കിരീടം വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്.ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 58 റണ്‍സിന് പരാജയപ്പെടുത്തിയാണ് ധോണിയുടെ ചുണക്കുട്ടന്മാര്‍ കിരീടം നിലനിര്‍ത്തിയത്.ഈ IPL സീസണില്‍ ഏറ്റവും മികച് പ്രകടനം നടത്തി 608 റണ്‍സ് നേടി ടോപ് ബാറ്റ്സ്മാന്‍ ആയ ബാംഗ്ലൂരിന്‍റെ ക്രിസ് ഗെയ്ല്‍ ഫൈനലില്‍ പൂജ്യനായി പുറത്തായപ്പോള്‍ ചെന്നൈയുടെ വിജയം അനായാസമായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ വാരിക്കൂട്ടിയത് നിശ്ചിത 20 ഓവറില്‍ 205 റണ്‍സ്. നേരിയ വ്യത്യാസത്തിന് സെഞ്ച്വറി നഷ്ടമായ ഓപണര്‍ മുരളി വിജയ് 52 പന്തില്‍ 95 റണ്‍സുമായി ചെന്നൈക്ക് കരുത്തുപകര്‍ന്നു.വിജയ് ആണ് കളിയിലെ കേമന്‍. നാല് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു വിജയ്‌യുടെ മുന്നേറ്റം. മൈക് ഹസിയുമൊത്ത് (63) വിജയ് ഓപണിങ് വിക്കറ്റില്‍ 159 റണ്‍സ് നേടി ഐ.പി.എല്ലിലെ റെക്കോഡ് ഓപണിങ് സഖ്യമായി. ചെന്നൈ നായകന്‍ എം.എസ്. ധോണി 22 റണ്‍സെടുത്തു. ബാംഗ്ലൂരിന്റെ എസ്. അരവിന്ദും ക്രിസ് െഗയ്‌ലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
20 ഓവറില്‍ എട്ട് വിക്കറ്റിന് 147 റണ്‍സില്‍ വിജയ് മല്ല്യയുടെ ടീമിന്റെ വെല്ലുവിളി അവസാനിച്ചു. 42 റണ്‍സുമായി പുറത്താവാതെ നിന്ന സൗരഭ് തിവാരിയാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ആര്‍. അശ്വിന്‍ ക്രിസ് ഗെയ്ലിന്റെതടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല