ലണ്ടന്‍: ചേര്‍പ്പുങ്കല്‍,മാറിടം, കുമ്മണ്ണുര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലണ്ടനിലെ ഹോണ്‍ചര്‍ച്ച് സെന്റ് മേരീസ് പള്ളിയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് ഫാ. സജി തോട്ടത്തിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെ കലാപരിപാടികള്‍, കായിക മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. സാജന്‍ പടിക്കമാലില്‍, ബാബു തോമസ്, ജോഷി വല്ലൂര്‍, ജയിംസ് കാരിക്കാട്ടില്‍, ബിജു തോട്ടുംപുറം, ജോസ് മുളവേലിപ്പുറം, സജി പുതിയ വീട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അഞ്ചാം സംഗമമാണ് ഈ വര്‍ഷം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല