സ്വന്തം ലേഖകന്‍: ബ്രിസ്റ്റോളില്‍ ബാത്ത് നിവാസിയായ ചേര്‍ത്തല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബ്രിസ്റ്റോളിലെ ബാത്തില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിയായ ബൈജുവാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണമടഞ്ഞത്.
കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു ബൈജു. ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്. ബൈജുവിന് നേഴ്‌സായി ആയി ജോലി നോക്കുന്ന ഭാര്യയും ഇരുപത് വയസുള്ള ഒരു മകളുമാണുള്ളത്. സംസ്‌കാരത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വഴിയെ അറിയിക്കുമെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല