സ്വന്തം ലേഖകന്‍: ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വന്തം വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് 41 കാരനായ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈബ്രിഡ് തിയറി എന്ന ആല്‍ബത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
മാനസിക സമ്മര്‍ദ്ദം മറികടക്കാനായി താന്‍ ലഹരിമരുന്നുകളില്‍ അഭയം തേടിയിരുന്നുവെന്ന് അഭിമുഖത്തിനിടെ അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍ 2011ല്‍ നല്‍കിയ ഒരു അഭിമുഖത്തിനിടെ താന്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുവെന്നും ഇപ്പോള്‍ സമാധാനമായി ജീവിക്കുകയാണെന്നും ബെന്നിംഗ്ടണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘വണ്‍ മോര്‍ ലൈറ്റ്’ എന്ന് സ്റ്റുഡിയോ ആല്‍ബമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ആല്‍ബം.
രണ്ട് വിവാഹങ്ങളിലായി ആറ് മക്കളാണ് ബെന്നിംഗ്ടണുള്ളത്. അമേരിക്കന്‍ സംഗീതജ്ഞനായ ക്രിസ് കോര്‍ണലിന്റെ അടുത്ത സുഹൃത്തായിരുന്നു ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണിനെ ഏറെ മാനസികാഘാതത്തില്‍ ആഴ്ത്തിയിരുന്നു. കോര്‍ണലിന്റെ 53 ആം ജന്മാവാര്‍ഷിക ദിനത്തിലാണ് ബെന്നിംഗ്ടണും ആത്മഹഹത്യ ചെയ്തതെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല