സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ചേതന്‍ ഭഗത് മാനനഷ്ടക്കേസില്‍ കുടുങ്ങി. ചേതന്റെ പുതിയ നോവലായ ഹാഫ് ഗേള്‍ ഫ്രണ്ട് എന്ന പുസ്തകമാണ് ചേതനെ കുഴപ്പത്തിലാക്കിയത്.
ബിഹാറില്‍ നിന്നുള്ള ചന്ദ്രവിജയ് സിംഗ് എന്നയാളാണ് ചേതനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചത്. ബിഹാറിലെ ഡ്യൂംറാവോണ്‍ രാജവംശത്തിലെ ഇളമുറ തമ്പുരാനാണ് ചന്ദ്രവിജയ് സിംഗ്.
തന്റെ കുടുംബത്തിലെ പുരുഷന്മാരെ മദ്യപാനികളും ചൂതാട്ടക്കാരും സ്ത്രീലമ്പടന്മാരുമായാണ് ചേതന്‍ നോവലില്‍ ചിത്രീകരിച്ചിരിക്കുനന്ത് എന്ന് ചന്ദ്രവിജയ് പരാതിയില്‍ പറയുന്നു. നോവലില്‍ നിന്ന് ഡ്യൂംറാവോണ്‍ എന്ന പേര് മാറ്റാത്ത പക്ഷം പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പ്പനയും തടയണമെന്നും പരാതിയി ആവശ്യപ്പെടുന്നു.
ഡ്യൂംറാവോണിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ കമല്‍ സിംഗിന്റെ ഇളയ മകനാണ് ചന്ദ്രവിജയ് സിംഗ്. ചേതന്‍ ഭഗതിനെ കൂടാതെ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസില്‍ മേയ് ഒന്നിനകം നേരിട്ടോ അല്ലാതെയോ ഹാജരാവാന്‍ ചേതന്‍ ഭഗതിനോടും മറ്റു കക്ഷികളോടും കോടതി നിര്‍ദ്ദേശിച്ചു.
ഹാഫ് ഗേള്‍ ഫ്രണ്ട് മലയാള മനോരമ വാരിക മലയാളത്തില്‍ ലക്കങ്ങളായി പ്രസിദ്ധീകരിരിക്കുന്നതിനാല് മലയാളി വായനക്കാര്‍ക്കും ഏറെ പരിചിതനാണ് ചേതന്‍ ഭഗത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല