കല കലയ്ക്കു വേണ്ടി ഈ മന്ത്രാക്ഷരങ്ങളില്‍ ചുവട് പിടിച്ചു വിജ്ഞാനവും വിനോദവും ഇരട്ടപെറ്റ മക്കളെ പോലെ ഒരേ രസച്ചരടില്‍ കോര്‍ത്തിണക്കി ചേതന യുകെ ഇത്തവണയും കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 22 ന് ബോണ്‍ മൌത്തിലെ കിന്‍സന്‍ കമ്യൂണിറ്റി സെന്ററിലെ വിശാലമായ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചതിരിഞ്ഞ് അഞ്ച് മണിവരെയാണ് മത്സരങ്ങള്‍ അരങ്ങേറുക.
പൂമ്പാറ്റകളെ പോലെ പറന്നു, കുസൃതിക്കാറ്റുപോലെ അലസം വികൃതി കാട്ടി നടക്കുന്ന ബാല്യങ്ങള്‍ക്ക് ചേതന യുകെ ഇത്തവണ ഒരു പൂക്കാലം തന്നെയോരുക്കുന്നു. പതിവിലും വ്യത്യസ്തമായി സ്വാദിഷ്ടങ്ങളായ ചേരുവകളുടെ കൂട്ട് ചേര്‍ത്ത വിഭവങ്ങളുമായിട്ടായിരിക്കും ചേതന മത്സരത്തിനു വേദി തുറന്ന് തരിക. കലയും കൌതുകവും അതിന്റെ മികവും മിഴിവും തെല്ലും വഴുതി മാറാതെ ആദ്യാവസാനം വരെ വിരസത ജനിപ്പിക്കാതെ കോര്ത്തിണക്കിയിരിക്കും മത്സരങ്ങള്‍.
അഞ്ച് വയസിനും പതിനാറു വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികളെ വയസ്സടിസ്ഥാനത്തില്‍ മൂന്ന് വിഭാഗാങ്ങളായി തിരിച്ച് നാല് ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുക. കളിക പ്രാധാന്യമുള്ള ദേശീയവും അന്തര്‍ ദേശീയവുമായ സംഭവങ്ങളെ ആധാരമാക്കിയുള്ള പൊതു വിജ്ഞാന പരീക്ഷ, പ്രോജക്സ്ട്ടറിന്റെ സഹായത്താല്‍ സ്ക്രീനില്‍ പതിപ്പിക്കുന്ന ദൃശ്യങ്ങളെ ആസ്പതമാക്കിയുള്ള ഓര്‍മ പരിശോധന, മുന്നില്‍ പ്രതിഷ്ടിക്കുന്ന ഏതെങ്കിലും വസ്തുവിനെയോ ബിംബങ്ങളെയോ ആധാരമാക്കിയുള്ള ചിത്രരചന, പൊതുവായ ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച് കുട്ടികളെ പല കൂട്ടങ്ങളായി തിരിച്ച് നടത്തുന്ന ഗ്രൂപ്പ് ചര്‍ച്ച ഇവയോക്കെയായിരിക്കും മത്സരങ്ങളിലെ പ്രധാന ഇനങ്ങള്‍.
മത്സരങ്ങള്‍ക്ക് ആവശ്യമായ സാധന സാമാഗ്രികള്‍ മത്സര വേദിയില്‍ തന്നെ ലഭ്യമായിരിക്കും. കുട്ടികള്‍ക്കുള്ള ലഘു ഭക്ഷണ പാനീയവും വിതരണം ചെയ്യുന്നതായിരിക്കും. ഇതിനപ്പുറം കുട്ടികള്‍ക്ക് എന്തെങ്കിലും പ്രത്യേകമായി ആവശ്യമായിട്ടുണ്ടെങ്കില്‍ രക്ഷിതാക്കള്‍ അവ കരുതേണ്ടതാണെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
കലാമത്സരങ്ങള്‍ക്ക് മുന്നോടിയായി രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 .30 വരെ ചിത്രകലയെ കുറിച്ചുള്ള ഒരു ക്ലാസും തുടര്‍ന്നു ചിത്ര കലാ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. ക്ലാസിലും ചിത്രകലാ പ്രദര്‍ശനത്തിലും രക്ഷിതാക്കള്‍ക്കും സംബന്ധിക്കാവുന്നതാണ്. തൃശൂര്‍ സെ. തോമസ് ഫൈന്‍ ആര്‍ട്സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഇപ്പോള്‍ യുകെയില്‍ കലാപ്രവര്തനങ്ങളില്‍ തന്റെ സര്‍ഗ ചൈതന്യം തെളിയിച്ചു കൊണ്ടിരിക്കുന്നതുമായ കലാകാരന്‍ ജോസിന്റെ നേതൃത്വത്തിലായിരിക്കും ഇവയൊക്കെ നടക്കുക. പ്രാചീന ഇന്ത്യന്‍ കലയെ പടിഞ്ഞാറന്‍ സംസ്കാരങ്ങളുടെ ബിംബങ്ങളോടും സാങ്കേതങ്ങളോടും സമന്വയിപ്പിച്ച് കൊണ്ടുള്ള ചിത്രകലയുടെ അനന്തമായ സാധ്യതകളെയും സാഹചര്യങ്ങളെയും ശില്പശാലയില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.
സമത്വ സുന്ദര ലോകം എന്നാ ആശയത്തെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ചേതന യുകെ തുടങ്ങിവെച്ച സദ് ഭാവനാ യാത്രയുടെ പാതയില്‍ ഇത് മൂന്നാമത്തെ തവനെയാണ് സംഘടന ഇത്തരം കലാ സാഹിത്യ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ശിലയില്‍ നിന്നും ജീവന്‍ തുടിക്കുന്ന ശില്പങ്ങളെ ശില്പി വേര്‍തിരിച്ചെടുക്കുന്നത് പോലെ കുട്ടികളിലെ നന്മകളെയും കലാപരമായ വാസനകളെയും കണ്ടെത്തി പരിപോഷിപ്പിച്ച് സഹജീവികള്‍ക്ക് നന്മയുടെ നേരരിവിനെ പ്രദാനം ചെയ്യാന്‍ പാകത്തില്‍ അവരെ രൂപപ്പെടുത്തുകയെന്ന ശ്രമകരമായ ദൌത്യമാണ് ചേതന ഏറ്റെടുത്തിരിക്കുന്നത്. നൂറു മേനി വിളവ് കൊയ്യുന്നതിന് സമയ ബന്ധിതമായി ഓരോ കര്‍മ്മ പരിപാടികളിലും സജീവമാണ് സംഘടനയിലെ ഓരോ അംഗങ്ങളും.
കലയെ ഉപാസിക്കുകയും ഉത്കൃഷ്ടങ്ങളായ സൃഷ്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തികളെ ആദരിക്കുന്നതില്‍ നിന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും അകലം കല്പിച്ചു മാറി നില്‍ക്കുന്നത് യുക്തി സഹമല്ലെന്ന യാഥാര്‍ത്ഥ്യം ചേതന തിരിച്ചറിയുന്നു. അതിനാല്‍ തന്നെ കലാ-സാഹിത്യ-സാംസ്കാരിക രംഗനഗളില്‍ ശ്രദ്ധേയമായ മഹത് വ്യക്തികള്‍ക്ക് ചേതന പലപ്പോഴും വേദിയോരുക്കിയിട്ടുണ്ട്. മുന്നിലെ വഴിത്താരയില്‍ പച്ചയായ ജീവിത യാതാര്ത്യങ്ങളെയും വെല്ലു വിളികളെയും സധൈര്യം അതിജീവിച്ച് ചേതന തന്റെ സര്‍ഗ വൈഭാവങ്ങലുറെ സരസ്വതീ മണ്ഡപത്തില്‍ കര്‍മ്മ-ധര്‍മ്മങ്ങളുടെ പുഷ്പാര്‍ച്ചന തുടരുകയാണ്. സംഘടനയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന അരസികരോടു യാതൊരു പരിബഹവവും പകയുമില്ലാതെ സംഘടനയുടെ കര്‍മ മണ്ഡലത്തില്‍ യാത്ര അനസ്യൂതം തുടരുകയാണ്.
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പുസ്തക താളുകളില്‍ മാത്രം മുഖം പൂഴ്ത്തിയിരിക്കുന്ന കുരുന്നുകളെ ആയൊരു ദുരവസ്ഥയില്‍ നിന്നും പിഴുതെടുത്ത് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പ്രവിശ്യകളിലേക്ക് സ്നേഹബന്ധിതമായ ശിലകള്‍ പാകിയിട്ടുള്ള തട്ടകങ്ങളിലേക്ക് പുന:പ്രതിഷ്ഠ നടത്തുകയാണ് ചേതന യുകെയില്‍ അധിഷ്ഠിതമായ മറ്റൊരു കര്‍ത്തവ്യം. ജനിച്ച നാടിനോടും അവിടത്തെ വിശ്വാസങ്ങളോടു സാഹചര്യങ്ങളോടും ഇഴുകി ചേര്‍ന്ന് നില്‍ക്കാനുള്ള ഒരു ഇശ്ചാശക്തി ഇത്തരം പാരമ്പര്യ കലാ സാഹിത്യ സംബര്‍ക്കങ്ങളിലൂടെ സാവധാനം രൂപപ്പെടുമെന്നു ചേതന എന്നും വിശ്വസിക്കുന്നു. വിദൂര പാതയിലെവിടെയോ അദൃശ്യങ്ങളായി നില്‍ക്കുന്ന ലക്ഷ്യ സ്ഥാനത്തേക്ക് തുരന്നിടീരിക്കുന്ന അനേകം പാതകളില്‍ ഏറ്റവും മുക്ത്മായതും യോഗ്യമായതും തിരഞ്ഞെടുക്കുന്നതിനും തിരിച്ചറിയുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്ന കര്‍മ്മവും ചേതന ഏറ്റെടുക്കുന്നു.
കുട്ടികളിലെ വാസനകളെയും കഴിവുകളേയും തിരിച്ചറിഞ്ഞു അതിന്റെ അടിസ്ഥാനത്തില്‍ ആ ലോകത്തേക്ക് വാതായനം തുറന്നിടട്ടെ രാത്രിയുടെ അവസാന യാമങ്ങളില്‍ മാത്രം പുഷ്പിച്ചു ഏതാനും വാര മാത്രം സൌരുഭ്യം പരത്തുന്ന നിശാഗന്ധി പൂക്കളുടെ ആയുര്‍ ദൈര്‍ഘ്യം പോലെയാകാതിരിക്കട്ടെ നമ്മുടെ കുരുന്നുകളുടെസര്‍ഗ ചേതന.
ചേതന യുകെ ഈ കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് വര്‍ണം എന്ന പേരിലാണ്. ഈ പരിപാടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് സംഘടനയുമായി ബന്ധപ്പെടെണ്ടതാണ്. ചേതനയുടെ നേതൃത്വത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പുതിയ ഡാന്‍സ് ക്ലാസുകള്‍ നവംബര്‍ മാസം അഞ്ചാം തീയ്യതി ശനിയാഴ്ച ഉച്ച തിരിഞ്ഞു ഒരു മണി മുതല്‍ അഞ്ച് മണി വരെ കിന്‍സന്‍ കമ്യൂണിറ്റി സെന്ററില്‍ പ്രശസ്ത നൃത്താധ്യാപികയായ ഭാഗ്യ ലക്ഷ്മിയുടെ ശിക്ഷണത്തില്‍ നടത്തപ്പെടുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല