സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലുള്ള സിവില്‍ ആശുപത്രിയിലാണ് 25 കാരിയായ യുവതിയുടെ അപൂര്‍വ പ്രസവത്തിന് വേദിയായത്. അഞ്ച് കുട്ടികളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭാരക്കുറവ് ഉള്ളതിനാല്‍ കുട്ടികളെ ഒബ്‌സര്‍വേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം മാസത്തിലാണ് യുവതി അഞ്ച് കുട്ടികള്‍ക്കും ജന്മം നല്‍കിയത്. മാര്‍ച്ച് 31 നായിരുന്നു പ്രസവത്തിനായി മനിതയെന്നു പേരുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിച്ചത്.
എന്നാല്‍ മനിതയുടെ സൊണൊഗ്രഫി ടെസ്റ്റില്‍ ഫലം ഇരട്ടക്കുട്ടികളാണെന്നായിരുന്നു. യുവതിയുടെ രണ്ടാം പ്രസവമാണിത്. ആദ്യ പ്രസവത്തില്‍ ഒരു കുഞ്ഞിന് മനിത ജന്മം നലകിയിരുന്നു. രണ്ട് കുട്ടികളില്‍ കൂടുതല്‍ യുവതിക്ക് ഉണ്ടാവുകയില്ലെന്നാണ് കരുതിയിരുന്നത്. അഞ്ച് കുട്ടികള്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല