ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് ഒമ്പത് ഞായര്‍ മുതല്‍ ഓഗസ്റ്റ് 17 തിങ്കള്‍ വരെ ആഘോഷിക്കുന്നു. ആഘോഷമായ പാട്ടുകുര്‍ബാന, തിരുന്നാള്‍ റാസ, വചന പ്രഘോഷണം, നൊവേന, ലദീഞ്, റിലീജിയസ് ഫെസ്റ്റ്, കലാസന്ധ്യ, വാദ്യമേളങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്.
ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ രൂപതാ സഹായമെത്രാന്ഡ മാര്‍ ജോയി ആലപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയെ തുടര്‍ന്ന് കൊടിയേറി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഓഗസ്റ്റ് 10 തിങ്കളാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് ഇടവക വികാരി ഫാ തോമസ് മുളവനാലന്റെ മുഖ്യകാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 11 ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് സെന്റ് മേരീസ് മലങ്കരപ്പള്ളി വികാരി ഫാ ബാബു മഠത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ മലങ്കര പാട്ടു കുര്‍ബാന, വചനപ്രഘോഷണം, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 12 ബുധനാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, വചനപ്രഘോഷണം, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 13 വ്യാഴാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് ചിക്കാഗോ രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ പോള്‍ ചാലിശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബാന വചനപ്രഘോഷണം നൊവേന എന്നിവ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 14 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ന് ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ വികാരി അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന വചനപ്രഘോഷണം നൊവേന റിലീജിയസ് ഫെസ്റ്റ് എന്നിവ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 15 ശനിയാഴ്ച്ച വൈകിട്ട് 5.30ന് കോഹിമ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് തോപ്പില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച്ച, കപ്ലോന്‍ വാഴ്ച്ച, സേക്രഡ് ഹാര്‍ട്ട് ഫെറോനാപ്പള്ളി വികാരി ഫാ അബ്രഹാം മുത്തോലത്തച്ചന്റെ വചന സന്ദേശം എന്നിവയെ തുടര്‍ന്ന് സെന്റ് മേരീസ് ഇടവകയും സേക്രഡ് ഹാര്‍ട്ട് ഇടവകയും അവതരിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസമായ ഓഗസ്റ്റ് 16ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫെറോനാപ്പള്ളി വികാരി ഫാ സജി പിണര്‍ക്കയിലിന്റെയും മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും മാര്‍ ജെയിംസ് തോപ്പില്‍ പിതാവിന്റെയും തിരുന്നാള്‍ സന്ദേശം എന്നിവയെ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം. മാദൃമേളം, കഴുന്ന, അടിമവെച്ച് ലേലം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഓഗസ്റ്റ് 17 തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് സെമിത്തേരിയില്‍ ഒപ്പീസ് തുടര്‍ന്ന് പള്ളിയില്‍ വച്ച് ഏഴു മണിക്ക് മരിച്ചവര്‍ക്കു വേണ്ടിയുള്ള കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടക്കുന്നത് തോമസ് ആന്‍ഡ് മേരി ആലുങ്കല്‍ ഫാമിലിയിയാണ്. സാന്നിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും തിരുന്നാള്‍ ആചരണം അനുഗ്രഹപ്രദമാക്കാന്‍ ഈ കുടുംബസമര്‍പ്പിത വര്‍ഷത്തില്‍ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല