സ്വന്തം ലേഖകന്‍: ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി സ്വയം വെടിവെച്ചു മരിച്ചതായി പോലീസ്. അമേരിക്കയിലെ ഷിക്കാഗോയില്‍ ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.
കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. ഷിക്കോഗോയിലെ മേഴ്‌സി ആശുപത്രിയിലാണ് സംഭവം. അക്രമത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് പരിശോധന തുടരുകയാണ്.
വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.
അക്രമി വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് കരുതുന്നത്. ആസ്പത്രിയുടെ പാര്‍ക്കിങ് ഏരിയയിലാണ് വെടിവെപ്പ് നടന്നത്. ഒരു ഡോക്ടറും, ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റും, ഒരു പോലീസ് ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ മേയര്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല