സാജു കണ്ണംപള്ളി
ചിക്കാഗോ : 2015 സെപ്റ്റമ്പര്‍ 7ന് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും മൂന്നാമത് വടം വലി മത്സരവും ബെന്നി കളപ്പുര, ബിനു കൈതക്കതൊട്ടില്‍ എന്നിവര്‍ കണ്വീമനര്മാ രായുള്ള വിപുലമായ കമ്മറ്റിക്ക് രൂപം കൊടുത്തു. മണി കരികുളം (ഫൈനാന്‌സ്!), ബൈജു കുന്നേല്‍ (പ്രോഗ്രാം ഔട്ട്‌ഡോര്‍), റ്റോമി ഇടത്തില്‍ (ഫുഡ്), മനോജ് അമ്മായികുന്നേല്‍ (റിസെപ്ഷന്‍), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (ഫെസിലിറ്റി), അനില്‍ മറ്റത്തില്കുേന്നേല്‍ (വീഡിയോ), ജോസ് മണക്കാട്ട് (എന്റര്‌റ്റെറയ്‌മെന്റ്), അഭിലാഷ് നെല്ലാമംറ്റം (രെജിസ്‌ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി) എന്നിവര്‍ വിവിധ കമ്മറ്റികള്ക്ക് നേതൃത്വം കൊടുക്കും.
സെപ്റ്റമ്പര്‍ 7–ാം തീയതി തിങ്കളാഴ്ച 1 മണിമുതല്‍ മോര്ട്ടനന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടം വലി മത്സരത്തോട്കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത് ഓണാഘോഷത്തിന് തുടക്കം കുറിയ്ക്കും. നോര്ത്ത് അമേരിക്കയിലെ കരുത്തന്മാബരായ മലയാളികളെ കോര്ത്തി ണക്കികൊണ്ട് നടത്തുന്ന മത്സരത്തില്‍ പ്രത്യേകത വെയ്റ്റ് അടിസ്ഥാനത്തില്‍ ആണന്നുള്ളതാണ്. (7പേര്‍ 1400 LB).
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഗ്യാസ് ഡിപ്പോട്ട് ഓയില്‍ കമ്പനി സ്‌പോണ്സ്ര്! ചെയ്യുന്ന 3001 ഡോളറും, നെടിയകാലായില്‍ മാണി മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനം ജെയിസ് പറ്റാപതിയില്‍ സ്‌പോണ്‌സയര്‍ ചെയ്യുന്ന 2001 ഡോളറും, പി.എ ജോണ്‍ പറ്റാപതിയില്‍ മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സ്‌പോണ്‌സംര്‍ ചെയ്യുന്ന 1001 ഡോളറും, രാജു കുളങ്ങര മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, ബെസ്റ്റ് കോച്ചിന് മാത്യു തട്ടാമറ്റം സ്‌പോണ്‌സമര്‍ ചെയ്യുന്ന 151 ഡോളറും, റ്റി.എ ചാക്കാ തട്ടാമറ്റത്തില്‍ മെമ്മോറിയില്‍ ട്രോഫിയും നല്കുോന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ കണ്വീിനര്മാറരായ ബെന്നി കളപ്പുര (8475280492), ബിനു കൈതക്കതൊട്ടി (17735441975), സാജു കണ്ണമ്പള്ളി (പ്രസിഡന്റ് 18477911824), ജോയി നെല്ലാമറ്റം (സെക്രട്ടറി 8473090459), അഭിലാഷ് നെല്ലാമറ്റം (രെജിസ്‌ട്രേഷന്‍ 12243884530) എന്നിവരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വടം വലി മത്സരത്തിന് ശേഷം 7 മണിമുതല്‍ സാബു എലവങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളത്തോട് കൂടിയുള്ള മാവേലി മന്നന്‍ എഴിന്നള്ളിപ്പും, നൂതന കലാപരിപാടികളും തുടര്ന്ന് ഓണ സദ്യയോടുംകൂടി പരിപാടികള്‍ അവസാനിക്കും.
മാത്യു തട്ടാമറ്റം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല