ഷിക്കാഗോ:കഴിഞ്ഞ രണ്ടു വര്‍ഷമായി ഷിക്കാഗോ മലയാളികളുടെ മനസ്സില്‍ പുതുമയുടെ പെരുമഴയുമായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം. സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, പ്രദീപ് തോമസ്, സണ്ണി ഇണ്ടികുഴി എന്നിവര്‍ യഥാക്രമം പ്രസിഡന്റ് , വൈ: പ്രസിഡന്റ്, ജന :സെക്രട്ടറി , ജോ :സെക്രട്ടറി, ട്രഷറര്‍, എന്നി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപെട്ടു.
മുന്‍ പ്രസിഡന്റ് സൈമണ്‍ ചാക്കാലപ്പടവെന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന ഭാരവാഹികളും, പുതിയ ഭാരവാഹികള്‍ക്കും പുറമേ ഫിലിപ്പ് പെരികലം, അലക്‌സാണ്ടര്‍,കൊച്ചുപുര, സജിമോന്‍ തെക്കുനില്ക്കുനതില്‍, പീറ്റര്‍ കുളങ്ങര, ബിജു കിഴക്കെകുറ്റ് എന്നിവരെ ബോര്‍ഡ് അംഗങ്ങളായും തെരെഞ്ഞെടുക്കപെട്ടു.
പുതുമയാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി അംഗങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പുവരുത്തുമെന്ന് പുതിയ പ്രസിഡന്റ് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.
ബിനു കൈതക്കതോട്ടിയില്‍, അഭിലാഷ് നെല്ലാമറ്റം , മാത്യു തട്ടാമറ്റം, ബിജു പെരികലം തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേത്രത്വം നല്‍കി.
ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളുടെയും പ്രശംസ പിടിച്ചുപറ്റി, അനുകരണിയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സൈമണ്‍ ചാക്കാലപ്പടവെന്റെ നേതൃത്വത്തിന് നിയുക്ത സെക്രട്ടറി ജോയി നെല്ലാമറ്റം നന്ദി അര്‍പ്പിച്ചു. ഏകദേശം മുഴുവന്‍ അംഗങ്ങളും തെരഞ്ഞെടുപ്പു യോഗത്തിലും സ്‌നേഹവിരുന്നിലും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല